എല്‍ മാഗസിന് തന്റെ ഫോട്ടോ തൊലിവെളുപ്പിച്ച് പ്രസിദ്ധീകരിച്ചതില്‍ ലോകസുന്ദരി ഐശ്വര്യാ റായിക്ക് കടുത്ത പ്രതിഷേധം.ഒരു വ്യക്തിയെ തൊലിയുടെ നിറം നോക്കിയല്ല, കഴിവു നോക്കി വേണം വിലയിരുത്തേണ്ടതെന്നാണ് ഐശ്വര്യ കരുതുന്നത്. എന്നാല്‍ ഐശ്വര്യ നേരിട്ട് പ്രതികരിച്ചിട്ടില്ല. ഐശ്വര്യയ്ക്കു വേണ്ടി അവരുടെ സുഹൃത്തുക്കളാണ് പ്രതികരിക്കുന്നത്. മാഗസിന്റെ കവര്‍ വെളുപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഐശ്വര്യ സുഹൃത്തുക്കളെ ചട്ടംകെട്ടിയിരിക്കുകയാണ്. വേണ്ടിവന്നാല്‍ മാഗസിനെതിരെ നിയമനടപടിക്കുപോലും മടിക്കില്ലെന്നാണ് ഐശ്വര്യ പറയുന്നത്.
മാഗസിന്റെ കഴിഞ്ഞ ലക്കത്തില്‍ ഐശ്വര്യയാണ് കവറില്‍. തെക്കേ ഇന്ത്യക്കാരിയായ ഐശ്വര്യയെ വര്‍ണവെറി മനസ്സില്‍വച്ച് മാഗസിന് വെളുത്തവളാക്കിയെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
ബ്രൈഡ് ആന്‍ഡ് പ്രെജുഡൈസിലും പിങ്ക് പാന്തര്‍ 2 വിലും അഭിനയിച്ച ഐശ്വര്യ യൂറോപ്പുകാര്‍ക്ക് സുപരിചിതയാണ്. മുന്‍ ലോക സുന്ദരി എന്ന നിലയിലും ഐശ്വര്യ പ്രസിദ്ധയാണ്. ഐശ്വര്യയെ എല്ലാവര്ക്കും നന്നായി അറിയാമെന്നിരിക്കെ മാഗസിന് അവരുടെ ചിത്രത്തില്‍ ചര്‍മ്മം വെളുപ്പിച്ചത് ദുഷ്ടലാക്കോടെയായിരുന്നെന്നാണ് വായനക്കാരുടെ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല