സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഇസ്ലാമിക് സ്റ്റേറ്റും! കാരണം? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ട്രംപിനെപ്പോലൊരു എടുത്തു ചാട്ടക്കാരന്റെ കയ്യില്‍ പ്രസിഡന്റ് പദവി എത്തിയാല്‍ നാശത്തിന്റെ പാതയിലേയ്ക്ക് യുഎസിനെ ട്രംപ് നയിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ട്രംപ് പ്രസിഡന്റ് ആയാല്‍ കൂടുതലാളുകളെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യാമെന്നും ഭീകരര്‍ മനപായസമുണ്ണുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഐഎസിനെതിരെ ട്രംപ് ആഞ്ഞടിക്കുകയാണ്. ഐഎസിനെ പൂര്‍ണ്ണമായും നശിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രസിഡന്റായാല്‍ 30000 പട്ടാളക്കാരെ കൂടി ഐഎസിനെതിരെ പോരാടാന്‍ ഇറക്കുമെന്നാണ് ട്രംപ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല