സ്വിറ്റ്‌സര്‍ലണ്ട്: മുന്‍ ലോക റെക്കോഡുകാരന്‍ ജമൈക്കയുടെ അസഫ പവലിന് നൂറ് മീറ്ററില്‍ സീസണിലെ മികച്ച സമയം. സ്വറ്റ്‌സര്‍ലണ്ടില്‍ നടക്കുന്ന ഡയമണ്ട് ലീഗ് മത്സരത്തിലാണ് പവല്‍ ഈ വര്‍ഷത്തെ മികച്ച സമയം കുറിച്ച് ഒന്നാമതെത്തിയത്. ഈ മാസമാദ്യം ഫ്‌ളോറിഡയില്‍ നടന്ന മത്സരത്തില്‍ അമേരിക്കയുടെ ടൈസണ്‍ ഗെ കുറിച്ച 9.79 സെക്കന്റിന്റെ റെക്കോര്‍ഡാണ് പവല്‍ 9.78 ആയി തിരുത്തിയത്. പരിക്ക് കാരണം ഗെയും ഒളിപിംക് ചാംപ്യനും ലോകറെക്കോര്‍ഡുകാരനുമായ ഉസൈന്‍ ബോള്‍ട്ടും ഡയമണ്ട് ലീഗില്‍ പങ്കെടുത്തിരുന്നില്ല.
മറ്റൊരു ജമൈക്കക്കാരനായ മൈക്കല്‍ ഫ്‌ളേറ്റര്‍ 0.10 സെക്കന്റ് പിറകിലായി ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം നേടിയപ്പോള്‍ യൂറോപ്യന്‍ ചാംപ്യന്‍ ക്രിസ്റ്റഫര്‍ ലമൈറ്റര്‍ മൂന്നാമതെത്തി. പവലിന്റെ റെക്കോര്‍ഡ് നേട്ടത്തോടെ ആഗസ്റ്റില്‍ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിലെ 100 മിറ്റര്‍ മത്സരം തീപാറുമെന്നുറപ്പായി. ഇവിയെ ബോള്‍ട്ടും പവലും ടൈസണ്‍ ഗെയും മത്സരിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല