സ്വന്തം ലേഖകന്‍: 50 വര്‍ഷത്തെ അകല്‍ച്ചക്കു ശേഷം യുഎസിനും ക്യൂബക്കും ഇടയില്‍ വിമാന സര്‍വീസ്. അമേരിക്കയും ക്യൂബയും തമ്മിലുള്ള ആദ്യ ദൈനംദിന വിമാന സര്‍വീസിന് തുടക്കമായി. അന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ശീതയുദ്ധ ശത്രുക്കളായ ഇരുരാജ്യങ്ങളും ഇത്തരമൊരു വാണിജ്യ സഞ്ചാര കൂട്ടുകെട്ടിന് തുടക്കം കുറിച്ചത്.
ഫോര്‍ട്ട് ലോഡര്‍ഡയിലില്‍ നിന്നും ഫ്ളോറിഡയിലേക്കാണ് ആദ്യ വിമാനത്തിന്റെ പറക്കല്‍. ജെറ്റ്ബ്ലൂ എയര്‍വെയ്സിന്റെ 150 സീറ്റുകളുള്ള എ 320 വിമാനമാണ് സര്‍വീസ് നടത്തുന്നത്. സെപ്തംബര്‍ മുതല്‍ മൂന്ന് കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കും. അഞ്ച് ദശകങ്ങള്‍ക്ക് ശേഷമാണ് ക്യൂബയും അമേരിക്കയും തമ്മിലുള്ള വാണിജ്യ സഞ്ചാര കൂട്ടുകെട്ട് പുനരാരംഭിക്കുന്നത്.
ക്യൂബയുമായുള്ള പുതിയ ബന്ധം ഒബാമ ഭരണത്തിന്റെ തുടര്‍ച്ചയാണ്. നേരത്തെ,അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ ക്യൂബയിലേക്ക് പോകുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതോടു കൂടി മതപരമായും സാംസ്കാരികമായുള്ള അന്തരം കുറക്കാന്‍ കഴിയുമെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല