അലക്സ് വര്‍ഗീസ്: മാര്‍പ്പാപ്പയുടെ നാട്ടില്‍ നിന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലേക്ക് നിയുക്ത ഇടയന് സെപ്തംബര്‍ 18ന് എത്തിച്ചേരും ; മെത്രാഭിഷേക ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ലാന്ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രേറ്റ് ബ്രിട്ടന്റെ പുതിയ സീറോ മലബാര്‍ രൂപതാ ഇടയനായി ചുമതലയേല്‍ക്കുന്ന മാര്‍. ജോസഫ് സ്രാമ്പിക്കല്‍ സെപ്റ്റംബര്‍ 18 നു യുകെയില്‍ എത്തിച്ചേരും.
ഇതുവരെ അദ്ദേഹം വൈസ് റെക്ടറായിസേവനമനുഷ്ഠിച്ചിരുന്ന റോമിലെ പ്രസിദ്ധമായ ‘കോളേജിയോ ഉര്‍ബാനോ’ യില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ശിഷ്യഗണങ്ങളും 17 നു അദ്ദേഹത്തിന് ഔദ്യോഗികപരമായ യാത്രയയപ്പ് നല്കി ആദരിക്കും. ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം ഉള്‍പ്പടെ നല്കുന്ന ഈ യൂണിവേഴ്സിറ്റിയില്‍ സീറോ മലബാര്‍ സഭയില്‍ നിന്ന് വൈസ് റെക്ടറായി ഇതുവരെ സേവനം ചെയ്ത രണ്ടു പേരും മെത്രാന് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. പാലാ റോപ്പാതയുടെ ധ്വിതീയ മെത്രാന് മാര്‍. ജോസഫ് പള്ളിക്കാപറമ്പിലും ഇപ്പോള്‍ മാര്‍. ജോസഫ് സ്രാമ്പിക്കലും. മാര്‍. ജോസഫ് സ്രാമ്പിക്കല്‍ വിരമിച്ച ഒഴിവിലേക്ക് നിയമിതനായിരിക്കുന്നത് സീറോ മലബാര്‍ അംഗമായ പാലക്കാട് രൂപതയിലെ റവ. ഫാ. ജോബി കുന്നത്തേട്ട് ആണ്.
സെപ്റ്റംബര്‍ 18 ഉച്ചയോട് കൂടി മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന മാര്‍ സോമ്പിക്കല് വൈകീട്ട് 5.30ന് സദാസ്ഥാനമായ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിക്കും.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടനിലെ രൂപതകളില്‍ അഭിവന്ദ്യ പിതാക്കന്മാരേയും വൈദീകരേയും വിശ്വാസികളേയും സന്ദര്‍ശിച്ച് പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിക്കും.ഓരോ സ്ഥലങ്ങളിലും നടക്കുന്ന ഒരുക്കങ്ങള്‍ വിലയിരുത്തുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
യുകെ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ഈ ആത്മീയ മഹാസമ്മേളനത്തിന്റെ വിജയത്തിനായി റവ ഫാ തോമസ് പാറയടിയില്‍ ജനറല്‍ കണ്‍വീനറാകും.റാവ ഫാ മാത്യു ചുരകപൊയ്കയില് ജോയ്ന്റ് കണ്‍വീനറായും പ്രാദേശിക ചുമതലക്കാരനായും 15ഓളം വിവിധ കമ്മിറ്റികള്‍ ബഹു വൈദികരുടേയും സന്ന്യാസിനികളുടേയും അല്മായമാരുടേയും നേതൃത്വത്തില്‍ ്പ്രവര്ത്തിച്ചുവരുന്നു.അഭിവന്ദ്യ മാര്‍ ജോസഫ സ്രാമ്പിക്കല്‍ യുകെയില്‍ എത്തിച്ചേര്‍ന്നതിന് ശേഷം എല്ലാ വൈദീകരുടേയും സമ്മേളനം ഒരുമിച്ചുകൂട്ടുകയും സ്ഥിതി ഗതികള്‍ വിലയിരുത്തുകയും ചെയ്യും.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പൗരസ്ത്യ ദൈവ ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദമുള്ള നിയുക്ത മെത്രാന് തന്റെ പുതിയ പ്രവര്‍ത്തന മേഖല അപരിചിതമല്ല.പാലാ രൂപതാ മെത്രാന് മാര്‍ ജോസഫ് കല്ലാറങ്ങാട്ടിന്റെ പ്രൈവറ്റ് സെക്രട്ടറിയായി മാര്‍ കല്ലുറങ്ങാട്ടിനൊപ്പം അദ്ദേഹം നിരവധി തവണ യുകെയിലെത്തിയിരുന്നു.അതേ സമയം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം പങ്കെടുക്കാന്‍ അവസരം കിട്ടുന്ന ഈ മെത്രാഭിഷേക തിരുകര്‍മ്മങ്ങളില്‍ അദ്യാന്തം സംബന്ധിക്കാന്‍ ഉത്സാഹത്തോടും പ്രാര്‍ത്ഥനയോടും കൂടി കാത്തിരിക്കുകയാണ് സഭാമക്കള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല