സാബു ചുണ്ടക്കാട്ടില്‍: ബോള്ട്ടന് തിരുന്നാളിന് 9നു കൊടിയേറും; പ്രധാന തിരുന്നാള്‍ 11ാം തിയതി ഞായറാഴ്ച. ബോള്ട്ടന് ; ബോള്ട്ടന് ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ മാതാവിന്റെ ജനന തിരുന്നാള്‍ ഈ മാസം 9 മുതല്‍ 11 വരെ തീയതികളില്‍ നടക്കും. ഒന്‍പതാം തീയതി വൈകുന്നേരം 6.30 നു തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പതാക ഉയര്‍ത്തലും തുടര്‍ന്ന് ദിവ്യബലിയും നടക്കും. പത്താം തീയതി ശനിയാഴ്ച വൈകുന്നേരം 6.30നു നടക്കുന്ന ദിവ്യബലിയില്‍ മോണ്‍. ജോണ്‍ ഡെയില്‍ കാര്‍മ്മികനാകും.
പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച രാവിലെ 11 നു തിരുന്നാള്‍ കുര്‍ബാനയ്ക്കു തുടക്കമാകും. ഫാ. ബാബു അപ്പാടന്‍ കാര്‍മ്മികനാകും. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണത്തിനു തുടക്കമാകും. പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചു ബോള്ട്ടന് വീഥികളില്‍ കൂടി നീങ്ങുന്ന പ്രദക്ഷിണം വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതിയാണ്. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം പാരിഷ് ഹാളില്‍ സ്നേഹവിരുന്നിനും വിവിധ കലാപരിപാടികള്‍ക്കും തുടക്കമാകും. സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലിന് ഫാ. തോമസ് തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ബേബി ലൂക്കോസ്, ജോയ് കുര്യന് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല