1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഏറ്റവും സാക്ഷരത ജൈന മതവിഭാഗത്തില്‍, ഏറ്റവും കുറവ് മുസ്ലീങ്ങള്‍ക്കിടയിലെന്നും റിപ്പോര്‍ട്ട്. ജൈനരില്‍ 86% പേരും സാക്ഷരത നേടിയപ്പോള്‍ മുസ്ലീം വിഭാഗത്തില്‍ ഇത് 57.28% ആണ്. 2011ല്‍ നടത്തിയ സെന്‍സസ് പ്രകാരം മതാടിസ്ഥാനത്തിലുള്ള കണക്കാണിത്.

ഏഴു വയസ്സ് വരെയുള്ളവരെ സാക്ഷരത കണക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദുമതസ്ഥരില്‍ 63.60ശതമാനവും ക്രിസ്ത്യാനികളില്‍ 74.34%, ബുദ്ധമതക്കാരില്‍ 71.83%, സിഖ് വിഭാഗങ്ങളില്‍ 67.51% എന്നിങ്ങനെയാണ് സാക്ഷരത നിരക്ക്.

ബിരുദവും അതിലുപരിയുള്ള വിദ്യാഭ്യാസത്തിലും ജൈനരാണ് മുന്നില്‍. ഇവരില്‍ 25.65% പേര്‍ കുറഞ്ഞത് ബിരുദ യോഗ്യതയുള്ളവരാണ്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഇത് 8.85 ശതമാനവും സിഖുകാര്‍ക്കിടയില്‍ 6.40 ശതമാനവും ബുദ്ധിസ്റ്റുകളില്‍ 6.18 ശതമാനവും ഹിന്ദുക്കളില്‍ 5.98 ശതമാനവും മുസ്ലീംകളില്‍ 2.76 ശതമാനവുമാണ്.

അതേസമയം, 2001ലെ സെന്‍സെസിനെ അപേക്ഷിച്ച് സാക്ഷരത നിരക്ക് ഉയര്‍ന്നിട്ടുണ്ടെന്നും സര്‍വെയില്‍ പറയുന്നു. ഏറ്റവും വര്‍ധനയുണ്ടായതും മുസ്‌ലിംകളുടെ സാക്ഷരതാ നിരക്കിലാണ്, 9.23 ശതമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.