സ്വന്തം ലേഖകന്‍: പൊട്ടിത്തെറിക്കുന്ന ബാറ്ററി വില്ലനായി, സാംസംഗ് ഗ്യാലക്സി നോട്ട് 7 പിന്‍വലിക്കുന്നു. നോട്ട് 7 വിപണിയില്‍ എത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് സാംസഗിന് തിരിച്ചടിയായി ബാറ്ററിയിലെ തകരാറ് കണ്ടെത്തിയത്. നോട്ട് 7 വാങ്ങിയവര്‍ക്ക് പുതിയ മോഡലുമായി ഫോണ്‍ മാറ്റി വാങ്ങാമെന്ന് സാംസംഗ് മൊബൈല്‍ പ്രസിഡന്റ് കോഹ് ഡോംഗ് ജിന്‍ അറിയിച്ചു. വാങ്ങിയ കാലാവധി പരിഗണിക്കാതെ നോട്ട് 7 മാറ്റി നല്‍കുന്നതാണ്.
ദക്ഷിണ കൊറിയ, യു.എസ് ഉള്‍പ്പെടെ പത്തോളം രാജ്യങ്ങളില്‍ നിന്ന് ഇതിനകം നോട്ട് 7 പിന്‍വലിച്ചു കഴിഞ്ഞു. സാംസംഗിന് ബാറ്ററി നിര്‍മ്മിച്ച് നല്കുന്ന കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണ് ബാറ്ററി പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് കോഹ് വ്യക്തമാക്കി. എന്നാല്‍ ഈ കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയോ തീ പിടിയ്ക്കുകയോ ചെയ്തതായാണ് ഉപയോക്താക്കളുടെ പരാതി.
പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രങ്ങള്‍ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ കൊറിയയില്‍ നിന്നും പുറത്ത് നിന്നുമായി ബാറ്ററി പൊട്ടിത്തെറിച്ചതായി 35ഓളം പരാതികള്‍ ലഭിച്ചതായി സാംസംഗ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 19ന് വിപണിയില്‍ എത്തിയ സാംസംഗ് നോട്ട് 7 ഒരു മില്യണ്‍ ഫോണുകള്‍ വിറ്റഴിച്ചു കഴിഞ്ഞു. നോട്ട് 7ന്റെ 2.5 മില്യണ്‍ ഫോണുകളാണ് സാംസംഗ് നിര്‍മ്മിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല