സ്വന്തം ലേഖകന്‍: 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വീണ്ടും മരുന്നടി, ഇന്ത്യന്‍ താരം യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമായേക്കും. ലണ്ടന്‍ ഒളിംപിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരം തോഗ്‌റുള്‍ അസ്ഗരോവും ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടന്നാണ് യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമാകാനുള്ള സാധ്യത തെളിഞ്ഞത്.
നേരത്തെ വെള്ളി നേടിയ റഷ്യന്‍ താരം ഉത്തേജക മരുന്ന് അടിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് യോഗേശ്വര്‍ ദത്തിന് ലഭിച്ച വെങ്കലം വെള്ളിയാക്കി ഉയര്‍ത്തിയിരുന്നു. ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയോട് അടുത്ത വൃത്തങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
ബീജിംഗ്, ലണ്ടന്‍ ഒളിംപിക്‌സുകള്‍ക്ക് ശേഷം ശേഖരിച്ച സാമ്പിളുകളാണ് ഉത്തേജക വിരുദ്ധ ഏജന്‍സി ഇപ്പോള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നത്.
നേരത്തെ റഷ്യന്‍ താരം പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ലഭിച്ച വെള്ളി മെഡല്‍ യോയേശ്വര്‍ വേണ്ടന്ന് പ്രഖ്യാപിച്ചിരുന്നു.
2013 ല്‍ ഒരു കാറപകടത്തില്‍ മരിച്ച റഷ്യന്‍ താരത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെ ആ മെഡല്‍ കൈവശം വയ്ക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. യോഗേശ്വറിന് സ്വര്‍ണ മെഡല്‍ ലഭിച്ചാല്‍ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ഇന്ത്യന്‍ താരമാകും അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല