സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ കഴിക്കുന്ന ഓരോ ദോശയിലും നിങ്ങളുടെ പേര് എഴുതിയിരിക്കുന്നു’ (മൂന്നാറിലെ ശ്രീനിവാസ് ഹോട്ടലില്‍). ഭക്ഷണം കഴിക്കാനെത്തുന്നവരുടെ പേരുകള്‍ ദോശയില്‍ എഴുതി നല്‍കുന്നതിലൂടെ ശ്രദ്ധേയമാകുകയാണ് മൂന്നാറിലെ ശ്രീനിവാസ് ഹോട്ടല്‍.
മൂന്നാറിലെ ജി.എച്ച്. റോഡില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റേറിയന്‍ ഹോട്ടലായ ശ്രീനിവാസില്‍ പള്ളിവാസല്‍ സ്വദേശിയായ പാചകക്കാരന്‍ വിനോദ് രാജാണ് ദോശയില്‍ ഓര്‍ഡര്‍ ചെയ്യുന്നയാളുടെ പേര് എഴുതി കൊടുക്കുന്നത്.
പേരെഴുതിയ ദോശ പ്രശസ്തമായതോടെ വിദേശികളടക്കം നിരവധി സഞ്ചാരികളാണ് ദോശ കഴിക്കാനായി എത്തുന്നത്. മൂന്നാര്‍ ഹോട്ടലിലെ വെയിറ്ററാണ് ദോശ ഓര്‍ഡര്‍ ചെയ്യുന്ന സഞ്ചാരികളോട് രഹസ്യമായി പേരുകള്‍ ചോദിച്ചു മനസ്സിലാക്കുന്നത്. ശേഷം ഇത് അടുക്കളയിലെത്തി വിനോദിനെ അറിയിക്കും.
ദോശമാവ് പരത്തുമ്പോള്‍ തന്നെ ഈ പേര് ചട്ടുകം ഉപയോഗിച്ച് ദോശപ്പുറത്ത് എഴുതും. വെന്ത ദോശ ചുരുട്ടിയെടുക്കുമ്പോള്‍ കഴിക്കുന്നയാള്‍ക്കു വായിക്കാവുന്ന വിധത്തിലാണ് പേരു കാണുക. ഇംഗ്ലീഷിലാണ് അധികവും പേരെഴുത്ത്. എന്തായാലും സംഗതി വന്‍ വിജയമായ സന്തോഷത്തിലാണ് ഹോട്ടല്‍ ഉടമകളും ജീവനക്കാരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല