പുത്തന്‍കളം ജോസ്: പ്രവാസി മലയാളികളുടെയിടയില്‍ പ്രസിദ്ധമായ ലീഡ്സ് എട്ട് നോമ്പ് ആചരണത്തിനും പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുന്നാളിന് നാളെ കൊടിയേറും. ലീഡ്സ് രൂപതയില്‍ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി സ്വാന്തന്ത്യ ഉപയോഗത്തിനായി ലഭിച്ച സെന്റ്. വില്‍ഫ്രഡ് ചര്‍ച്ചില്‍ ഇദംപ്രഥമായി നടത്തപ്പെടുന്ന തിരുന്നാള്‍ ആചരണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മുന്‍വര്‍ഷങ്ങളെക്കാളും മൂന്നരയിരട്ടി വ്യക്തികള്‍ പ്രസുദേന്തിമാരായത് തന്നെ പരിശുദ്ധ കന്യകാ മാതാവിന്റെ മധ്യസ്ഥതയില്‍ ലഭിച്ച അനുഗ്രഹങ്ങളുടെ പ്രകടമായ സാക്ഷ്യമാണ്.
ആറ് വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലായി തന്ന ലീഡ്സ് രൂപതയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്ക് സ്വാന്തന്ത്യ ഉപയോഗത്തിനായി ലീഡ്സ് രൂപതാധ്യക്ഷന്‍ മാര്‍. മാര്‍ക് സ്റ്റോക്സ് ഒരു ദേവാലയം നല്‍കുകയും തുടര്‍ന്ന് എല്ലാ ഞായറാഴ്ചകളിലും വി. കുര്‍ബാനയും മതബോധന പഠന ക്ളാസുകളും നടന്നു വരുന്നു. സ്വാന്തന്ത്യ ഉപയോഗത്തിനായി ദേവാലയം ലഭിച്ചിട്ട് നടത്തുന്ന പ്രഥമ തിരുന്നാള്‍ നടത്തപ്പെടുന്നത് സീറോമലബാര്‍ ചാപ്ലിയന്‍ ഫാ. മാത്യു മാളയോളിന്റെ നേതൃത്വത്തിലാണ്. നാളെ രാവിലെ കൃത്യം പത്തിന് ഫാ. മോറിസ് പിയേഗ്സ് കൊടിയുയര്ത്തുന്നതോട് കൂടി എട്ട് നോമ്പ് ആചരണത്തിനും ചാപ്ലിയന്സി തിരുന്നാള്‍ ആഘോഷങ്ങള്‍ക്കും തുടക്കമാകും. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപ പ്രതിഷ്ഠ ലദീഞ്ഞു, ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യ പ്രദക്ഷിണം…
തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും വൈകുന്നേരം 6.45ന് നൊവേനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നേര്‍ച്ച വിതരണവും. ശനിയാഴ്ച രാവിലെ പത്തിന് കുര്‍ബാനയും തുടര്‍ന്ന് നൊവേനയും നടക്കും.
പ്രധാന തിരുന്നാള്‍ ദിനമായ പതിനൊന്നാം തീയതി രാവിലെ 10.15ന് ലദീഞ്ഞു, തിരുന്നാള്‍ ഏല്‍പ്പിക്കല്‍, ലിവര്‍പൂള്‍ സീറോമലബാര്‍ ചാപ്ലിയന്‍ ഫാ. പോള്‍ അരീക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ പാട്ടു കുര്‍ബാനയും വചന സന്ദേശവും നല്കപ്പെടും.
തുടര്‍ന്ന് വിശ്വാസ പ്രഘോഷണ തിരുന്നാള്‍ പ്രദക്ഷിണവും സമാപനാശിര്വാദവും. സ്നേഹവിരുന്നിന് ശേഷം ഇടവക സമൂഹം അവതരിപ്പിക്കുന്ന നയനമനോഹരമായ തിരുന്നാള്‍ കലാസന്ധ്യ അരങ്ങേറും. പരിശുദ്ധ കന്യകാ മറിയത്തിന്റെ മധ്യസ്ഥം യാചിച്ചു തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. മാത്യു മാലയോലില് അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല