1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2016

സാബു ചുണ്ടക്കാട്ടില്‍: അരുവിത്തറ സംഗമം ഒക്ടോബര്‍ 22 ന് ലണ്ടനില്‍. അരുവിത്തറ സംഗമം ഒക്ടോബര്‍ 22ന് ലണ്ടനില്‍ നടക്കും. സംഗമം കെങ്കേമമാക്കാന്‍ ശ്രീ. പി. സി. ജോര്‍ജ് യുകെയിലെത്തുന്നു. കോട്ടയം ജില്ലയിലെ അരുവിത്തുറ അഥവാ ഈരാറ്റുപേട്ടയിലെയും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരെയും ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തിയവരെയും സര്‍വ്വോപരി അരുവിത്തുറയോട് ആത്മബന്ധം ഉള്ളില്‍ സൂക്ഷിക്കുന്ന ഏവരെയും അരുവിത്തുറ സംഗമത്തിലേക്ക് ക്ഷണിക്കുന്നു.

പൂഞ്ഞാര്‍ എം.എല്‍.എയും മുന്‍ ചീഫ് വിപ്പുമായ ശ്രീ. പി. സി. ജോര്‍ജ് സംഗമത്തില്‍ മുഖ്യാഥിതിയായിരിക്കും. ശ്രീ. പി. സി. ജോര്‍ജിന്റെ സാനിധ്യവും ഒപ്പം യുകെയിലെ പ്രമുഖ കലാപ്രതിഭകളും അരുവിത്തുറ സംഗമം കുടുംബത്തിലെ താരങ്ങളും അണിനിരക്കുന്ന കലാവിരുന്നും ഇത്തവണ സംഗമ വേദിയെ വര്‍ണ്ണാഭമാക്കും.

നമ്മുടെ സാമൂഹ്യ സേവന രംഗത്തെ ചുവട്വയ്പ്പായ ചാരിറ്റി സ്‌കീമിന്റെ ഉത്ഘാടനവും ഈ വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകളുടെ വിതരണവും സമ്മേളനത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

രുചികരമായ കേരളാ വിഭവങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്.പി സി ജോര്‍ജ്ജിന്റെ സാന്നിധ്യവും അരുവിത്തറ സംഗമം കുടുംബാംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും വന്‍ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമാകുന്ന ചടങ്ങിലേക്ക് ഏവരേയും ക്ഷണിക്കുന്നു.

ചടങ്ങില്‍ പങ്കെടുക്കുന്നവരും കലാപരിപാടികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരും സംഘാടക സമിതിയുമായി ബന്ധപ്പെടുക

ജോഷി മാത്യു(ലണ്ടന്‍)07891058834

സിബി ജോസഫ്07889998694

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.