എ. പി. രാധാകൃഷ്ണന്: ഇന്ന് അത്തം ഇനി പത്താം നാള് തിരുവോണം, പാടവരന്പത്ത് ഓടിനടന്നു തുന്പപൂ പറിച്ചും, പറന്പായ പറന്പെല്ലാം നടന്നു പൂക്കള്‍ അറുത്തും മുറ്റം നിറയെ വര്‍ണ വിതാനം തീര്‍ക്കുന്ന പൂക്കളങ്ങള്‍ ഇനി മലയാളിക്കു സ്വന്തം. മുറ്റത്തും മനസിലും ഒരായിരം വര്‍ണ്ണരാജികള്‍ തീര്‍ത്തുകൊണ്ടു മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു. ലോകം മുഴുവനുമുള്ള മലയാളികള്‍ ഒരു പോലെ ഒരു മനസ്സായി മത ജാതി വര്‍ണ ദേശ വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന ഐശ്വര്യത്തിന്റയും സമൃദ്ധിയുടെയും ഉത്സവമാണ് ഓണം, ഒരു പക്ഷെ മറ്റൊരു സംസ്കൃതിക്കും ഇതുപോലെ ഒരു ആഘോഷം അന്യമായിരിക്കാം. കേരളത്തിലെ പോലെ തന്നെയോ ഒരു പക്ഷെ അതിനുമേലെയോ ആയി പ്രവാസികള്‍ ആഘോഷിക്കുന്ന ഉത്സവം കൂടിയാണ് ഓണം. യു കെ യിലെ ഒട്ടുമിക്ക സംഘടനകളും ഓണം ആഘോഷിക്കുന്നു, ഇനിയുള്ള എല്ലാ വാരാന്ത്യങ്ങളും യു കെ യിലെ മലയാളികള്‍ക്ക് ഓണാഘോഷത്തിന്റേതാണ്.
എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും വിപുലമായ ഒരുക്കങ്ങളുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയും ഓണം ആഘോഷിക്കാന്‍ തയാറായിക്കഴിഞ്ഞു. ഈ വരുന്ന 24 ന് ശനിയാഴ്ചയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷങ്ങള്‍. പതിവുവേദിയായ ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടന് കമ്മ്യൂണിറ്റി സെന്റെര് ഇല് വെച്ച് വൈകീട്ട് 5:30 മുതല്‍ പരിപാടികള്‍ നടക്കും. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിപുലമായ ഓണസദ്യ തന്നെയാണ് ആഘോഷങ്ങളുടെ ആകര്‍ഷണം. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന എല്ലാവര്ക്കും തികച്ചും സൗജന്യമായാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി ഓണസദ്യ നല്‍കുന്നത്. പരിപാടികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്രയും നേരത്തെ പ്രസിദ്ധികരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കുടുന്പസമേതം പരിപാടികളില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ പ്രത്യേകം അഭ്യര്‍ത്ഥിച്ചു.
വേദിയുടെ വിലാസം: West Thornton Communtiy Cetnre, 731 735 London Road, Thornton Heath, Croydon CR7 6AU
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല