1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2016

കിസാന്‍ തോമസ് (ഡബ്‌ളിന്‍) : താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2016 സെപ്റ്റംബര്‍ 10 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 8 വരെ ഭക്ത്യാദരാഘോഷപൂര്‍വ്വം കൊണ്ടാടുകയാണ്.

രാവിലെ 10 ന് താലാ കില്‍നമനയിലുള്ള സെന്റ്.കെവിന്‍സ് ദേവാലയത്തില്‍ റവ.ഫാ. പോള്‍ തങ്കച്ചന്‍ ഞാളിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയും കുര്‍ബ്ബാന മദ്ധ്യേ അച്ചന്‍ തിരുന്നാള്‍ സന്ദേശവും നല്‍കും.

ദിവ്യബലി അര്‍പ്പണത്തിന് ശേഷം ലദീഞ്ഞ് തിരുന്നാള്‍ പ്രദക്ഷിണംഎന്നിവ ഉണ്ടായിരിക്കും.

തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് ശേഷം ഉച്ചയ്ക് 12 മണി മുതല്‍ കില്‍നമന ആഡിറ്റോറിയത്തില്‍ വച്ച് തിരുവോണാഘോഷവും വാര്‍ഷികപൊതുയോഗവും നടക്കും.

തിരുവോണസദ്യയോടുകൂടി ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും ശേഷം പൊതുസമ്മേളനം കൂടാതെ വടംവലി,വിനോദപരമായ കലാ കായിക മത്സരങ്ങള്‍,കലാസന്ധ്യ എന്നിവ അരങ്ങേറും.

ഫാ.പാട്രിക് കിന്‍ലി (സ്പ്രിങ് ഫീല്‍ഡ് സെന്റ്.മാര്‍ക്ക് ചര്‍ച്ച് വികാരി )
ഫാ.മൈക്കിള്‍ മര്‍ഫി ( കില്‍നമന സെന്റ്.കെവിന്‍സ് ചര്‍ച്ച് വികാരി )
ഫാ.ക്രൈസ്റ്റ് ആനന്ദ് കുറ്റിക്കാട്ട് I C ( Rosmenians House Dublin 9 )
എന്നീ ബഹു:വൈദീകര്‍ തിരുന്നാള്‍ തിരുവോണാഘോഷങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളായിരിക്കും.

ആഘോഷപരിപാടികളുടെ വിജയത്തിനുവേണ്ടി സെക്രട്ടറി ആന്റു വര്‍ഗ്ഗീസ് ട്രസ്റ്റിമാരായ ജയിംസ് ജോസഫ് , റെജി കൊട്ടാരം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

വൈകിട്ട് 8 മണിക്ക് ലഘുഭക്ഷണത്തോടുകൂടി പരിപാടികള്‍ സമാപിക്കുന്നതാണ്.

തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും തുടര്‍ന്ന് നടക്കുന്ന തിരുവോണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാനും ഏവരെയും
സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലില്‍ , തിരുന്നാള്‍ കമ്മറ്റി കണ്‍വീനര്‍ തോമസ് സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.