സ്വന്തം ലേഖകന്‍: ഒളികാമറയില്‍ കുടുങ്ങി ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ എംപി, പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് ഒപ്പമുള്ള വീഡിയോ പുറത്ത്. ലീസസ്റ്റര്‍ ഈസ്റ്റില്‍ നിന്നുള്ള എം.പിയായ കീത്ത് വാസാണ് സണ്‍ഡേ മിറര്‍ പത്രത്തിന്റെ ഒളികാമറയില്‍ കുടുങ്ങിയത്.
നാല് പുരുഷ ലൈംഗിക തൊഴിലാളികളുമായുള്ള കീത്ത് വാസിന്റെ വീഡിയോയാണ് പത്രം പുറത്തുവിട്ടത്. വാസിന്റെ ലണ്ടനിലെ ഫ്ളാറ്റിലായിരുന്നു സണ്ടേ മിറര്‍ സ്റ്റിംഗ് ഓപ്പറേഷന് നടത്തിയത്. സംഭവം വിവാദമായതോടെ കീത്ത് വാസ് പാര്‍ലമെന്ററി സമിതികളില്‍ നിന്ന് രാജിവക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹോം അഫേയേഴ്സ് കമ്മറ്റിയുടെ ചെയര്മാന് സ്ഥാനത്ത് നിന്ന് വാസ് രാജിവക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കീത്ത് വാസും മെയില്‍ എക്കോര്ട്ട്സും തമ്മിലുള്ള ചിത്രങ്ങളും അദ്ദേഹം അവര്‍ക്ക് അയച്ച ടെക്സ്റ്റ് മെസേജുകളും പുറത്ത് വന്നിട്ടുണ്ട്.
കമ്മറ്റി ചെയര്മാന് സ്ഥാനം രാജിവയ്ക്കുന്ന കാര്യം ഔദ്യോഗികമായി ചൊവ്വാഴ്ച അറിയിക്കുണെന്ന് വാസ് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ താന്‍ തല്‍സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നും വാസ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഗോവന്‍ സ്വദേശികളാണ് കീത്ത് വാസിന്റെ മാതാപിതാക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല