1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2016

സ്വന്തം ലേഖകന്‍: ബാരക് ഒബാമ ലൈംഗിക തൊഴിലാളിയുടെ മകനെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്, യുഎസ് പ്രസിഡന്റ് ഫിലിപ്പീന്‍സ് സന്ദര്‍ശനം റദ്ദാക്കി. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍തോയാണ് ഒബാമ ലൈംഗിക തൊഴിലാളിയുടെ മകനാണെന്നും അദ്ദേഹത്തില്‍ നിന്ന് മനുഷ്യാവകാശത്തിന്റെ പാഠങ്ങള്‍ പഠിക്കേണ്ട കാര്യമില്ലെന്നും തുറന്നടിച്ചത്.

ലാവേസിലേക്ക് ഒരു ഉച്ചകോടയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഒബാമയ്‌ക്കെതിരെ ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ കടുത്ത വാക്കുകള്‍. ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് മാഫിയക്കെതിരായ നടപടിയുടെ ഭാഗമായി രണ്ട് മാസത്തിനിടെ 2400 പേര്‍ മരിച്ചുവെന്ന ഒബാമയുടെ പ്രസ്താവനയാണ് റോഡ്രിഗോശയ ചൊടിപ്പിച്ചത്.

ലാവോസില്‍ വച്ച് ചൊവ്വാഴ്ചയാണ് ഒബാമയുമായി കൂടിക്കാഴ്ച നടത്താനിരുന്നത്. റോഡ്രിഗോയുടെ പ്രസ്താവനക്കു പിന്നാലെ കൂടിക്കാഴ്ച റദ്ദാക്കിയതായി അമേഅരിക്കന്‍ അധികൃതര്‍ അറിയിച്ചു. മാറിയ സാഹചര്യത്തില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റുമായി കൂടിക്കാഴ്ച സാധ്യമാണോ എന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഒബാമ പ്രസ്താവനയില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.