സ്വന്തം ലേഖകന്‍: ഓരോ വീട്ടിലും ഓരോ അധ്യാപകര്‍, അധ്യാപക ദിനത്തില്‍ താരമായി കര്‍ണാടകയിലെ ഗ്രാമം. സെപ്റ്റംബര്‍ 5 ന് രാജ്യമെങ്ങും അധ്യാപക ദിനം ആഘോഷിച്ചപ്പോള്‍ കര്‍ണാടകയിലെ സാവദത്തി താലുക്കിലെ ബെല്‍ഗാവി ഗ്രാമത്തിന് അത് ഗ്രാമത്തിന്റെ മുഴുവന്‍ ആഘോഷമായിരുന്നു. ഈ ഗ്രാമം അറിയപ്പെടുന്നത് അധ്യാപകരുടെ ഗ്രാമം എന്നാണ്. അധ്യാപനമാണ് ഇവിടുത്തെ ഗ്രാമവാസികളുടെ പ്രിയപ്പെട്ട തൊഴില്‍. മാതാപിതാക്കള്‍ ചെറുപ്പം മുതല്‍ കുട്ടികളെ അധ്യാപകരാകാനാണ് പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഗ്രാമത്തിലെ എല്ലാ വീടുകളിലും കുറഞ്ഞത് ഒരു അധ്യാപകനുണ്ടെന്നാണ് കണക്ക്.
ആറായിരത്തിനടുത്ത് ജനസംഖ്യയുള്ള ഈ ഗ്രാമത്തില്‍ അറുനൂറിന് മുകളില്‍ ആളുകളും അധ്യാപക ജീവിതമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ ജോലി ചെയ്യുന്നു. ഭൂരിഭാഗം പേരും ജില്ലയിലെ തന്നെ എയിഡഡ് സ്‌കുളുകളിലും, കോളജുകളിലും അണ്‍ എയ്ഡഡ് സ്‌കുളുകളിലുമായി ജോലി ചെയ്യുന്നു. ഒരുപാട് ചെറുപ്പക്കര്‍ അവരുടെ ട്രെയിനിംഗ് പൂര്‍ത്തിയാക്കി ജോലിക്കുവേണ്ടി കാത്തിരിക്കുന്നുണ്ട്.
സാവദത്തിയിലെ ഗ്രാമവാസികള്‍ക്ക് അധ്യാപനമാണ് ഏറ്റവും ശ്രേഷ്ഠമായ തൊഴില്‍. ഒരു കുടുംബത്തില്‍ പതിമൂന്ന് അധ്യാപകര്‍ വരെയുള്ള കുടുംബങ്ങളും ഈ ഗ്രാമത്തില്‍ ഉണ്ട്. കൃഷിയാണ് ഇവിടുത്തെ മറ്റൊരു പ്രധാന തൊഴില്‍ രംഗം. 1970കളില്‍ എട്ട് അധ്യാപകര്‍ മാത്രമായിരുന്നു ഇഞ്ചലിലെ പ്രൈമറി സ്‌കൂളുകളില്‍ ഉണ്ടായിരുന്നത്. തുടര്‍പഠനത്തിനായി ഇവിടുള്ളവര്‍ക്ക് ഒരുപാട് യാത്ര ചെയ്ത് വേണമായിരുന്ന അടുത്ത ഗ്രാമത്തിലെത്താന്‍.
1984ല്‍ അധ്യാപക ട്രെയിനിംഗ് സെന്ററും ഇവിടെ തുടങ്ങി. ഗ്രാമത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ട്രെയിനിംഗും ഭക്ഷണവും നല്‍കി. പെട്ടെന്ന് തന്നെ അതിന്റെ ഫലവും കണ്ടുതുടങ്ങി, ഗ്രാമത്തിന്റെ സാക്ഷതാനിരക്ക് ഉയര്‍ന്നു. ഇതോടെ അധ്യാപന മേഖലയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്കും തുടങ്ങിയതായി ഗ്രാമവാസികള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല