1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2016

സ്വന്തം ലേഖകന്‍: ആയുധ കയറ്റുമതിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ബ്രിട്ടന്‍, പ്രധാന ഇടപാടുകാര്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലെ സംഘര്‍ഷ പ്രദേശങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്തതാണ് ബ്രിട്ടന്‍ ആയുധ കച്ചവടത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയതെന്ന് ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഏജന്‍സി പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. സമ്പൂര്‍ണ സ്വാതന്ത്ര്യമില്ലാത്ത 51 രാജ്യങ്ങളുടെ പട്ടികയിലെ 39 രാജ്യങ്ങള്‍ക്കും ബ്രിട്ടന്‍ 2010 മുതല്‍ ആയുധങ്ങള്‍ വിറ്റിട്ടുണ്ട്.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി കണ്ടത്തെിയിട്ടുള്ള 22 രാജ്യങ്ങള്‍ക്കും ആയുധങ്ങള്‍ വില്‍പന നടത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബ്രിട്ടന്റെ ആകെ ആയുധ വില്‍പനയുടെ മൂന്നില്‍ രണ്ടും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കാണ്. റഷ്യ, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കും പത്തുവര്‍ഷത്തിനിടയില്‍ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്.

നേരത്തെ യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന രാജ്യങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യരുതെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അടക്കമുള്ളവ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതെല്ലാം അവഗണിക്കപ്പെട്ടതായാണ് കണക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. സിറിയ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളും ബ്രിട്ടനില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നുണ്ട്.

ആയുധങ്ങള്‍ വാങ്ങുന്നതിലൂടെ രാഷ്ട്രീയ പിന്തുണകൂടിയാണ് രാജ്യങ്ങള്‍ നേടിന്നതെന്നാണ് ആയുധ വില്‍പനക്കെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടയ്മകള്‍ വിലയിരുത്തുന്നത്. ഇതിനാല്‍ പലരാജ്യങ്ങളിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളോട് പ്രതികരിക്കാന്‍ ബ്രിട്ടന് ആധികാരികത നഷ്‌പ്പെട്ടതായി ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍, ആയുധ വില്‍പന നിയമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിലപാട്. അമേരിക്കയാണ് ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതി നടത്തുന്ന രാജ്യം. തീവ്രവാദം ശക്തമായ രാഷ്ട്രങ്ങള്‍ക്ക് ആയുധം വില്‍ക്കുന്നതില്‍ റഷ്യയും സജീവമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.