സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡി, തെരേസാ മേയ് കൂടിക്കാഴ്ച, ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ വിസാ നയങ്ങള്‍ ചര്‍ച്ചയായി. ജി 20 സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ വീസാ നിയമങ്ങള്‍ ചര്‍ച്ച ചെയ്തത്.
പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കും ഹ്രസ്വകാല ബിസിനസ് സംരംഭങ്ങള്‍ക്കായി യുകെയിലെത്തുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുന്നതായി കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു. പ്രതിരോധമേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു പ്രധാനമന്ത്രിമാരും സംസാരിച്ചതായി വിദേശകാര്യവക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
യുകെയിലെ വീസാ നടപടികളിലെ കടുത്ത വ്യവസ്ഥകള്‍ മൂല്യം ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മോദി ചൂണ്ടിക്കാട്ടി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ സഹകരിക്കാന്‍ ബ്രിട്ടീഷ് സ്ഥാപനങ്ങളെ ക്ഷണിക്കുകയും ചെയ്തു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ യുകെ സന്ദര്‍ശനം, ഭീകരതയെ നേരിടാനുള്ള കര്‍മപദ്ധതികള്‍ എന്നിവയും ചര്‍ച്ചാവിഷയമായി.
ലോകത്തിനാകെ വെല്ലുവിളിയാകുന്ന ഭീകരപ്രവര്‍ത്തനത്തിന് അതിര്‍ത്തികള്‍ ഇല്ലെന്നു കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു. സമീപദിവസങ്ങളില്‍ ഇന്ത്യയുകെ സംയുക്തസമിതി നടത്തിയ ചര്‍ച്ച സൈബര്‍സുരക്ഷയില്‍ വലിയ സംഭാവന ചെയ്തു. രഹസ്യവിവരങ്ങളുടെ ശേഖരണത്തിലും പങ്കുവയ്ക്കലിലും കൂടിക്കാഴ്ച നിര്‍ണായക സംഭാവനകള്‍ ചെയ്തതായും ഇരുനേതാക്കളും വിലയിരുത്തി.
ഇന്ത്യയുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്നു കൂടിക്കാഴ്ചയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസ മേ ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല