ഫാ. ബിജു ജോസഫ്: മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിന്റെയും രൂപതാ ഉത്ഘാടനത്തിന്റെയും ചുക്കാന്‍ പിടിക്കുന്ന വിവിധ കമ്മിറ്റികളുടെ ഒരുക്കങ്ങള്‍ ഊര്‍ജിതമായി നടന്നു വരുന്നു. വൈദികരുടെയും സിസ്‌റ്റേഴ്‌സിന്റെയും അല്‍മായരുടെയും പതിനഞ്ചോളം വിവിധ കമ്മിറ്റികള്‍ ‘ഒക്ടോബര്‍ 9’ അവിസ്മരണീയമാക്കുവാന്‍ ഒരുക്കാനായി നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്‍വിറ്റേഷന്‍ കമ്മിറ്റി, മീഡിയ പോസ് പബ്ലിസിറ്റി കമ്മിറ്റി, സ്വീകരണ കമ്മിറ്റി, ലിറ്റര്‍ജി കമ്മിറ്റി, അക്കോമഡേഷന്‍. ക്വയര്‍, ഫിനാന്‍സ്, ഫോട്ടോ വീഡിയോ ലൈവ് ടെലികാസ്‌ററ്, ഫുഡ് കമ്മിറ്റി, ഡെക്കറേഷന്‍, ഘോഷയാത്ര കമ്മിറ്റി, ഫസ്റ്റ് എയ്ഡ്, വോളന്റിയേഴ്‌സ്, സുവനീര്‍ കമ്മിറ്റി എന്നീ കമ്മിറ്റികളെല്ലാം ലങ്കാസ്റ്റര്‍ രൂപതാ മെത്രാന്‍ മൈക്കിള്‍ കാംബെലിന്റെയും ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് പാറയടിയുടെയും ജോയിന്റ് കണ്‍വീനറും പ്രാദേശിക സംഘാടകനുമായ റവ. ഫാ. മാത്യു ചൂരപൊയ്കയിലിന്റെയും യുകെ സീറോ മലബാര്‍ സഭാ സെക്രട്ടറി ഫാ. ജിനോ അരീക്കാട്ടിന്റെയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്.
മാര്‍. ജോസഫ് സ്രാമ്പിക്കല്‍ വൈസ് റെക്ടറായി സേവനമനുഷ്ഠിച്ചിരുന്ന റോമിലെ പ്രസിദ്ധമായ ‘കോളേജിയോ ഉര്‍ബാനോ’ യില്‍ ഈ മാസം 17നു നല്‍കപ്പെടുന്ന ഔദ്യോഗികപരമായ ആദരിക്കലിനും യാത്രയയപ്പിനും ശേഷം 18 ന് യുകെയില്‍ എത്തിച്ചേരും. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ഉച്ചയോട് കൂടി എത്തിച്ചേരുന്ന മാര്‍. ജോസഫ് സ്രാമ്പിക്കലിനെ ജനറല്‍ കണ്‍വീനര്‍, ജോയിന്റ് കണ്‍വീനര്‍, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. സജി മലയില്‍ പുത്തന്‍പുര, റവ. ഫാ. ബിനോയി നിലയിത്തുങ്കല്‍, സി. അനൂപ്, മറ്റ് കമ്മിറ്റി അംഗങ്ങളായ ആണ് സിബി, ജേക്കബ്, അനില്‍ ആന്റണി, തോമസ്, ഷിജന്‍ എന്നിവരും മറ്റ് വിശ്വാസികളും ചേര്‍ന്ന് സ്വീകരിക്കും.
ജീവിതത്തില്‍ അപൂര്‍വമായി മാത്രം പങ്കു ചേരാന്‍ സാധിക്കുന്ന മെത്രാഭിഷേകം പോലുള്ളൊരു തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും അവസരമൊരുക്കുന്നതിനായി വലിയൊരു വേദിയാണ് (പ്രസ്റ്റന്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം) തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലും തിരുക്കര്‍മ്മങ്ങളും മറ്റ് ഒരുക്കങ്ങളും ആത്മീയത ഒട്ടും ചോര്‍ന്നു പോകാതെ തീര്‍ത്തും അനാര്‍ഭാടമായി നടത്തുവാനാണ് കമ്മിറ്റികള്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല