1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2016

സ്വന്തം ലേഖകന്‍: ഒബാമക്കു നേരെ അസഭ്യ വര്‍ഷം, ഖേദം പ്രകടിപ്പിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒബാമ ഫിലിപ്പീന്‍സ് പ്രസിഡന്റുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. ഒബാമ ലൈംഗിക തൊഴിലാളിയുടെ മകനാണെന്നായിരുന്നു ഡ്യൂടേര്‍ട് പൊട്ടിത്തെറിച്ചത്.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നു അത്. യു.എസ് പ്രസിഡന്റിനെ വ്യക്തിപരമായി ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഫിലിപ്പീന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞായിരുന്നു പ്രസിഡന്റിന്റെ അസഭ്യ പ്രയോഗം. ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഡ്യൂട്ടേര്‍ട്ടിന്റെ വിവാദ പരാമര്‍ശം.

ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ഡ്യൂടേര്‍ട് മേയില്‍ അധികാരത്തിലേറിയ ശേഷം ലഹരിമരുന്നു മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി രണ്ടായിരത്തി നാനൂറോളം പേരെ വധിച്ചിരുന്നു. ഇക്കാര്യത്തെപ്പറ്റി ചോദ്യമുയരാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് ഡ്യൂടേര്‍ടിനെ പ്രകോപിതനാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.