സ്വന്തം ലേഖകന്‍: ബിഗ് ബിയുമായുള്ള തീക്ഷണമായ പ്രണയത്തിന്റെ കഥകളുമായി നടി രേഖയുടെ ജീവചരിത്ര പുസ്തകം വരുന്നു. ഒരിക്കല്‍ അമിതാഭ് ബച്ചനുമായി പ്രണയത്തിലായിരിക്കുനയും പിന്നീട് ബിഗ് ബി വിവാഹിതനായ ശേഷം ഭാര്യ ജയാ ബച്ചന്റെ ഏറ്റവും വലിയ എതിരാളിയായി മാറുകയും ചെയ്ത ബോളിവുഡിലെ മുന്‍ സൂപ്പര്‍നായിക രേഖയുടെ നിരവധി വെളിപ്പെടുത്തലുകള്‍ പുതിയതായി ഇറങ്ങാന്‍ പോകുന്ന ‘രേഖ; പറയാത്ത കഥ’ എന്ന അവരുടെ ജീവചരിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രേഖ ഋഷി കപൂര്‍, നീതു സിംഗ് വിവാഹത്തില്‍ പങ്കെടുക്കന്‍ എത്തിയപ്പോള്‍ നെറ്റിയില്‍ സിന്ദൂരം അണിഞ്ഞിരുന്നു. തുടര്‍ന്ന് രേഖ രഹസ്യമായി വിവാഹിതയായി എന്ന് വാര്‍ത്ത പ്രചരിച്ചു. ആ പാര്‍ട്ടിയില്‍ വച്ച് രേഖ ബിഗ് ബിയുമായി സംസാരിച്ചപ്പോള്‍ ജയ ബച്ചന്‍ കോപാകുലയാകുകയും ചെയ്തു. രേഖയുമായി ഒരുമിച്ച് അഭിനയക്കുന്നതില്‍ നിന്ന് ജയ ബിഗ് ബിയെ വിലക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നു.
താനുമായി ഇനി അഭിനയിക്കില്ലെന്ന ബച്ചന്റെ തീരുമാനത്തെ തുടര്‍ന്ന് രേഖ ജയയെ വേട്ടയാടാന്‍ തുടങ്ങി. 1978 സ്റ്റാഡസ്റ്റ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ബച്ചനുമായുള്ള പ്രണയബന്ധത്തെ പറ്റി രേഖ പറയുന്നു.
മുഖന്ദര്‍ കാ സിക്കന്ദര്‍ ട്രെയല്‍ ഷോ കാണാന്‍ ബച്ചന്‍ കുടുംബം വന്നപ്പോള്‍ ഞാന്‍ ഇവരെ എല്ലാവരെയും നിരീക്ഷിച്ചു. ജയ മുന്‍പിലത്തെ നിരയിലായിരുന്നു ഇരുന്നത്. ബച്ചനും ബച്ചന്റെ മാതാപിതാക്കളും ഇവരുടെ പുറകിലത്തെ നിരയിലായിരുന്നു ഇരുന്നത്.
എനിക്ക് ജയയെ കാണാന്‍ പറ്റുന്നത് പോലെ അവര്‍ക്ക് കാണാന്‍ സാധിക്കില്ലായിരുന്നു. സിനിമയില്‍ ഞങ്ങളുടെ പ്രണയരംഗങ്ങള്‍ വന്നപ്പോള്‍ ജയയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. സിനിമയുടെ ട്രെയല്‍ ഷോ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍, സിനിമ മേഖലയിലെ നിര്‍മാതാക്കളോട് ബച്ചന്‍ പറഞ്ഞു രേഖയുമായി ഇനി അഭിനയിക്കുന്നില്ലെന്ന്. എല്ലാവരും ഇതിനെ പറ്റി എന്നോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം മാത്രം ഈ വിഷയത്തെക്കുറിച്ച് എന്നോട് സംസാരിച്ചില്ല.
ഇതിനെ പറ്റി ഞാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോള്‍ ഇങ്ങനെ പറഞ്ഞു, ”ഇതിനെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്, ഇതിനെക്കുറിച്ച് ഞാന്‍ ഒരക്ഷരം സംസാരിക്കില്ല’, രേഖ വെളിപ്പെടുത്തുന്നു. രേഖയും അമിതാഭ് ബച്ചനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഇതുവരെ അജ്ഞാതമായിരുന്ന കാര്യങ്ങളാണ് പുസ്തകത്തിലൂടെ രേഖ തുറന്നുപറയുന്നത്. താരത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിവാദ സംഭവങ്ങളള്‍ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്ന ജീവചരിത്രം യാസര്‍ ഉസ്മാനാണ് എഴുതിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല