സ്വന്തം ലേഖകന്‍: മുഖാവരണവും ശിരോവസ്ത്രവും ധരിച്ച അമ്മമാരെ സ്‌കൂളില്‍ തടഞ്ഞു, ഫ്രാന്‍സില്‍ പുതിയ വിവാദം തലപൊക്കുന്നു. മുഖാവരണം ധരിച്ച് എത്തിയ മുസ്ലിം സ്ത്രീകളെ മക്കള്‍ പഠിക്കുന്ന നഴ്‌സറി സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞതാണ് വിവാദമായത്. ഫ്രാന്‍സിലെ ദക്ഷിണ ദ്വീപായ കോര്‍സികയില്‍ ആണ് സംഭവം. സ്‌കൂളില്‍ പ്രവേശദിനത്തില്‍ കുട്ടികളെ കൊണ്ടുവിടാന്‍ എത്തിയതായിരുന്നു ഇവര്‍.
അവിടെയുണ്ടായിരുന്ന മറ്റു രണ്ട് രക്ഷിതാക്കളാണ് ഇരുവരെയും തടഞ്ഞതെന്നും സ്‌കൂളില്‍ മതചിഹ്നങ്ങള്‍ അനുവദിക്കില്ലെന്നും ഈ സ്ത്രീകള്‍ മുഖാവരണത്തോടുകൂടിയ ശിരോവസ്ത്രം ധരിച്ചിരുന്നുവെന്നും ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സ്‌കൂളില്‍ സാധാരണ പ്രവേശനം ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ഇടപെട്ടതായും പൊലീസിനെയും സ്‌കൂള്‍ ഇന്‍സ്‌പെക്ടറെയും സംഭവസ്ഥലത്തേക്ക് അയച്ചതായും ബോണിഫേസിയോ മേയര്‍ ജീന്‍ ചാള്‍സ് ഒര്‍സുകി പറഞ്ഞു.
എന്നാല്‍, അവിടെ സംഘര്‍ഷമോ ഭീഷണിയോ നിയമലംഘനമോ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഫ്രാന്‍സില്‍ നിലനില്‍ക്കുന്ന മുസ്ലിം വിവേചനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. ഫ്രഞ്ച് നഗരങ്ങളിലെ ബീച്ചുകളിലെ ബുര്‍കിനി നിരോധം വന്‍ വിവാദമായിരുന്നു. പരമോന്നത കോടതിയുടെ നിരോധന ഉത്തരവ് കഴിഞ്ഞ ദിവസം നീസിലെ കോടതി നീക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല