1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2016

സ്വന്തം ലേഖകന്‍: തെലുങ്കാനയില്‍ ജയില്‍ വിനോദസഞ്ചാരം കൊഴുക്കുന്നു, 500 രൂപ കൊടുത്താല്‍ 24 മണിക്കൂര്‍ ജയില്‍വാസം. തെലുങ്കാന സംസ്ഥാനത്തിലെ മെഡാക്ക് ജയിലിലാണ് 500 രൂപ അടച്ചാല്‍ 24 മണിക്കൂര്‍ ജയിലില്‍ കഴിയാനുള്ള വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കിയത്. സംഭവം പുതുമയുള്ളതായിന്നു എങ്കിലും ദിവസങ്ങളോളും വിനോദസഞ്ചാരികള്‍ ആരും എത്തിയിരുന്നില്ല.

എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ആദ്യ വിനോദസഞ്ചാരി ഹിന്ദുസ്ഥാന്‍ ടൈംസിലെ ശ്രീനിവാസ റാവു അപ്പരസു എത്തി. തെലങ്കാനയിലെ 220 വര്‍ഷംപഴക്കമുള്ള സങ്കറെഡ്ഡി ജയിലില്‍ ഒരു ദിവസം കഴിച്ചു കൂട്ടാകയെന്നതായിരുന്നു ശ്രീനിവാസ റാവുവിന്റെ ആവശ്യം. തുടര്‍ന്ന് അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്ന് ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടന്റ് സന്തോഷ് കുമാര്‍ റോയ് വ്യക്തമാക്കുന്നു.

ഏതൊരു തടവുകാരനും ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് 500 രൂപ നല്‍കിയ ശ്രീനിവാസ റാവുവിന് ജയിലനകത്ത് ലഭിച്ചത്. ഒരു ദിവസം ജയില്‍ യൂണിഫോമില്‍ സെല്ലിനുള്ളില്‍ ശ്രീനിവാസ റാവു കഴിഞ്ഞു. ജയില്‍ അറയില്‍ ഒരു പ്ലേറ്റും ഗ്ലാസും നല്‍കിയിരുന്നു. തറയിലായിരുന്നു ഉറക്കം. മറ്റു സൗകര്യങ്ങളൊന്നും ലഭിച്ചില്ല. രാത്രിയില്‍ കൊതുകുകള്‍ മാത്രമാണ് കൂട്ടിനുണ്ടായിരുന്നത്.

ജയില്‍ അനുഭവം വിനോദസഞ്ചാരികള്‍ക്ക് മോശമായിരിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. നിരാശപ്പെടുത്തുന്നതായിരുന്നു ഭക്ഷണം. ചോറും, രസവും, പരിപ്പുകറിയുമായിരുന്നു വാഗ്ദാനമെങ്കിലും പേരിനൊരു ചോറും വെള്ളം നിറഞ്ഞ പരിപ്പുകറിയുമാണ് ലഭിച്ചതെന്ന് ശ്രീനിവാസ റാവു പറയുന്നു. ഒരിക്കല്‍ വന്നവര്‍ മറ്റുള്ളവരെ ഇവിടേക്ക് വരുവാന്‍ വേണ്ടി പറയാന്‍ സാധ്യതയില്ലാത്തതിനാല്‍ ഫീല്‍ ദി ജയില്‍ എന്ന പരിപാടി പരാജയപ്പെടുമെന്നും ശ്രീനിവാസ റാവു വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.