റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ശനിയാഴ്ചയുണ്ടായ തീപിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ മലയാളികളാണ്.
തൃശൂര്‍ സ്വദേശി അബ്ദുറഹ്മാന്‍, മാവേലിക്കര സ്വദേശി സജിത്, നിലമ്പൂര്‍ സ്വദേശികളായ് സുലൈമാന്‍, അഹമ്മദ് കബീര്‍, ഏറണാകുളം സ്വദേശി അജിത് എന്നിവരാണ് മരിച്ച മലയാളികള്‍. മംഗലാപുരം സ്വദേശി മുഹമ്മദ്, നേപ്പാള്‍ സ്വദേശി അജിത് എന്നിവരാണ് മരിച്ച് മറ്റു രണ്ടുപേര്‍.
ബത്തയിലെ അല്‍സാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലുള്ള താമസസ്ഥലത്തിനാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അതിനാല്‍ താമസക്കാര്‍ മിക്കവരും ഉറക്കത്തിലായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണു തീപിടുത്തം ഉണ്ടായതെന്നു സംശയിക്കുന്നു. മരിച്ചവരുടെ സുഹൃത്തുക്കള്‍ എത്തിയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിരവധിപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല