1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2016

സ്വന്തം ലേഖകന്‍: ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാസ്ഹൗസ് പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവച്ചു. ഒമ്പതു വര്‍ഷമായി വഹിച്ചിരുന്ന ഹൗസ് ഓഫ് കോമണ്‍സിലെ ആഭ്യന്തര വകുപ്പിന്റെ സെലക്റ്റ് കമ്മിറ്റി അധ്യക്ഷ സ്ഥാനമാണ് ലേബറിലെ പ്രമുഖ എംപിയായ വാസിനു നഷ്ടമായത്.

കമ്മിറ്റിയുടെ സുഗമമായ പ്രവര്‍ത്തനത്തിനു തന്റെ രാജി ഉതകുമെന്നു പറഞ്ഞ അദ്ദേഹം അടുത്തയിടെ ഉണ്ടായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കിഴക്കന്‍ യൂറോപ്പുകാരായ രണ്ടു പുരുഷ ലൈംഗിക തൊഴിലാളികളെ കഴിഞ്ഞ മാസം വാസ് ലണ്ടനിലെ സ്വന്തം ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തിയെന്ന് സണ്‍ഡേ മിറര്‍ പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. മയക്കുമരുന്നു വാങ്ങിക്കൊണ്ടുവരാനായി ഇവര്‍ക്ക് പണം നല്‍കിയെന്നും ആരോപണമുണ്ട്.

ഏഡനില്‍ 1956ല്‍ ജനിച്ച വാസിന്റെ മാതാപിതാക്കള്‍ ഗോവക്കാരാണ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍നിന്നു നിയമബിരുദം നേടി. 1987മുതല്‍ ലിസ്റ്ററില്‍നിന്നുള്ള എംപിയാണ്. ടോണി ബ്ലെയറുടെ കാബിനറ്റില്‍ കുറച്ചുകാലം മന്ത്രിയായിരുന്നു

അതേസമയം വാസിനെ പിന്തുണച്ച് ലേബര്‍പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ രംഗത്തെത്തി. ഇത് സ്വകാര്യ പ്രശ്‌നമാണെന്നും പാര്‍ട്ടിയില്‍നിന്നു രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും കോര്‍ബിന്‍ പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.