സ്വന്തം ലേഖകന്‍: തിരുവനന്തപുരം, ദുബായ് വിമാനാപകടം, തീപിടിത്തത്തിന്റെ കാരണം അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ മാസം ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്ന തിരുവനന്തപുരംദുബായ് എമിറേറ്റ്‌സ് വിമാനം ആദ്യം റണ്‍വേ തൊട്ട ശേഷം വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്.
യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വ്യോമ അപകട അന്വേഷണ വിഭാഗമാണ് അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വീണ്ടും പറക്കാനുള്ള ശ്രമം പാഴായതോടെ വിമാനം റണ്‍വേയില്‍ ഇടിച്ചിറക്കുകയായിരുന്നു എന്നും സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലാന്റിങിന്റെ അവസാന നിമിഷങ്ങളില്‍ കാറ്റിന്റെ ഗതിയിലും വേഗതയിലും മാറ്റമുണ്ടായിരുന്നു. നോസ് ലാന്റിങ് ഗിയര്‍ വായുവിലായിരുന്നു.തുടര്‍ന്ന് വിമാനം പറന്നുയരാന്‍ ശ്രമിക്കുകയും ലാന്റിങ് ഗിയര്‍ പിന്‍വലിയ്ക്കാന്‍ ആരംഭിക്കുകയും ചെയ്തു. നാലായിരം അടി ഉയരത്തിലേയ്ക്ക് പോകാന്‍ കണ്‍ട്രോള്‍ ടവര്‍ അനുമതി നല്‍കി.
എന്നാല്‍, അല്‍പ്പം ഉയരത്തില്‍ എത്തിയതോടെ വിമാനം വീണ്ടും താഴുകയും തുടര്‍ന്ന് ഇടിച്ചിറക്കുകയുമായിരുന്നു. വിമാനം നിശ്ചലമാകുന്നതിന് മുന്‍പ് 800 മീറ്ററോളം റണ്‍വേയില്‍ മുന്നോട്ട് നീങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഗസ്റ്റ് മൂന്നിനാണ് 18 ജീവനക്കാരും 282 യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ബോയിങ് 666300 എയര്‍ക്രാഫ്റ്റ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും തീയണക്കാന്‍ ശ്രമിക്കുന്നതിടെ യുഎഇ പൗരനായ ഒരു അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല