അലക്സ് വര്‍ഗീസ്: ലോകമെമ്പാടും മലയാളികളും മലയാളി സംഘടനകളും ഓണമാഘോഷിക്കുമ്പോള്‍ യു കെയില്‍ ലിവര്‍പൂളിനടുത്ത് ബര്ക്കിന് ഹെഡില്‍ മലയാളി സoഘടനകളല്ല ഓണാഘോഷം സംഘടിപ്പിച്ചത്, ബര്ക്കിന് ഹെഡ് സീറോ മലബാര്‍ കാത്തലിക് കമൂണിറ്റിയാണ്. ബര്‍ക്കിന്‍ഹെഡ് സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയ ഗുരുവായ റവ.ഡോ.ലോനപ്പന് അരങ്ങാശ്ശേരിയും ട്രസ്റ്റിമാരായ ജോഷി ജോസഫ്, ജോസഫ് ജോര്‍ജ്, ബിജു ജോര്‍ജ് എന്നിവരാണ് ഓണാഘോഷത്തിന് ചുക്കാന്‍ പിടിച്ചത്.
രാവിലെ പൂക്കളമിട്ട് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഉച്ചയോടെ വിഭവസമ്യദ്ധമായ ഓണ സദ്യക്ക് നാനാജാതി മതസ്ഥര്‍ അണിനിരന്നു. ഒരു കുടുംബത്തിന് ഏറ്റവും കു റഞ്ഞ ചിലവില്‍ തനി നാടന്‍ ഓണസദ്യ കൊടുക്കുവാന്‍ കഴിഞ്ഞു എന്നുള്ളതാണ് സംഘാടകര്‍ ഏറ്റവും വലിയ പ്രത്യേ കതയായി കരുതുന്നത്. ഏകദേശം മുന്നൂറോളം ആളുകളാണ് ഓണസദ്യ കഴിച്ച് സംത്യപ്തരായത്. ഒന്‍പത് വൈദികര്‍ ഓണസദ്യയില്‍ പങ്ക് ചേര്‍ന്നു. വൈദിക രായ ബാബു അപ്പാടന്‍, ജിനോ അരീക്കാട്ട്, ജിന്സന്, ഫിലിപ്പ്, വിക്ടര്‍,റോജര്‍, രവി,ഗിരീഷ്, തുടണിയവര്ക്കൊപ്പം ലോനപ്പന് അരങ്ങാശേരിയും ഉണ്ടായിരുന്നു.
ഓണാഘോഷം തികച്ചും അ നു ഗ്രഹദായകമായ ദിനം തന്നെയായിരുന്നു സംബന്ധിച്ചവര്‍ക്കെല്ലാം. തുടര്‍ന്ന് ഓണാഘോഷ പരിപാടികള്‍ക്ക് നാനാജാതി മതസ്ഥര്‍ നിലവിളക്ക് കൊളുത്തിയതോടെ ആരംഭം കുറിച്ചു. ഓണാഘോഷ പരിപാടികള്‍ ഷ്റൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ളിയന് റവ. ഡോ. ലോനപ്പന് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ കാണികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു.സംഘാടകരുടെ കഠിന പരിശ്രമം ഒന്ന് കൊണ്ടാണ് പരിപാടികള്‍ ഇത്രയും വിജയത്തിലെത്തിയത്. ഓണാഘോഷത്തില്‍ സംബന്ധിച്ചവര്‍ക്കെല്ലാം സംഘാടകര്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല