സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം, യുഎസും ചൈനയും തമ്മില്‍ ആസിയാന്‍ വേദിയില്‍ വാക്‌പോരാട്ടം. തര്‍ത്തില്‍ ഇടപെടേണ്ടതില്ലെന്ന ചൈനയുടെ താക്കീതിന് കടലില്‍ ചൈനക്ക് യാതൊരു നിയമാവകാശവും ഇല്ലെന്നും അന്തര്‍ദേശീയ ട്രൈബ്യൂണലിന്റെ വിധി അംഗീകരിക്കാന്‍ ചൈന ബാധ്യസ്ഥരാണെന്നും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തിരിച്ചടിച്ചു.
ഈ വിഷയത്തില്‍ ഉയര്‍ന്നുവരുന്ന സംഘര്‍ഷങ്ങള്‍ തിരിച്ചറിയുന്നുവെന്നും ഇത് ലഘൂകരിക്കാന്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നാണ് ഉറ്റുനോക്കുന്നതെന്നും ഒബാമ ചോദിച്ചു. ആസിയാന്‍ ഉച്ചകോടിയില്‍ ദക്ഷിണേഷ്യന്‍ രാഷ്ട്ര മേധാവികളുമായി നടത്തിയ ചര്‍ച്ചക്കു ശേഷമായിരുന്നു ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ് യുഎസിനെതിരെ ആഞ്ഞടിച്ചത്.
ദക്ഷിണ ചൈനാ കടല്‍ വിഷയത്തില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ക്ക് തടയിടാന്‍ മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നായിരുന്നു കെക്വിയാങ്ങിന്റെ പരാമര്‍ശം.
ദക്ഷിണേഷ്യന്‍ രാഷ്ട്ര നേതാക്കളും ചൈനയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പ് ഫിലിപ്പീന്‍സ് നടത്തിയ വെളിപ്പെടുത്തലും ചൈനയെ ചൊടിപ്പിച്ചിരുന്നു.
ദക്ഷിണ ചൈനാ കടലിലെ തര്‍ക്ക മേഖലയില്‍ ചൈന രഹസ്യ ദ്വീപ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് തെളിവുസഹിതം ഫിലിപ്പീന്‍സ് ആരോപണം ഉന്നയിച്ചത്. വര്‍ഷങ്ങളായി ഈ സമുദ്ര മേഖലയില്‍ ചൈന അവകാശവാദം ഉന്നയിച്ചുവരികയാണ്. പ്രതിവര്‍ഷം അഞ്ച് ട്രല്യണ്‍ ഡോളറിന്റെ വാണിജ്യ ചരക്കുനീക്കം നടക്കുന്ന ഈ മേഖലയില്‍ വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ, തായ്വാന്‍ എന്നീ രാജ്യങ്ങളും അവകാശം ഉന്നയിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല