സ്വന്തം ലേഖകന്‍: റിലയന്‍സ് കാള്‍ ടാക്സി മേഖലയില്‍ വന്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടെലികോം രംഗത്ത് കമ്പനി ഉയര്‍ത്തിയ ജിയോ തരംഗം ഒതുങ്ങുന്നതിനു മുമ്പാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് കമ്പനി ഉബര്‍, ഓല മാതൃകയില്‍ ടാക്സി സേവന മേഖലയിലേക്ക് ചുവടുവക്കുന്നതായി വാര്‍ത്തകള്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇതിനായി സ്വന്തമായി കാറുകളുടെ ശൃംഖലയും അതിനുള്ള ഡ്രൈവര്‍മാരെയും ഒരുക്കുന്നതിന്റെ തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂചനകള്‍ യാഥാര്ഥ്യയാല് പെട്രോ കെമിക്കല്‍ വ്യവസായം കൂടാതെ കൂടുതല്‍ വൈവിധ്യമാര്‍ന്ന സേവന സാങ്കേതിക മേഖലകളിലേക്കുള്ള റിലയന്‍സിന്റെ വളര്‍ച്ചയുടെ പ്രധാന ചുബടാകും അത്.
ഡല്‍ഹിയും മുംബൈയും പോലുള്ള മഹാനഗരങ്ങളില്‍ ഉബര്‍, ഓല ഡ്രൈവര്‍മാരെ ഇതിനായി കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തു തങ്ങളുടെ ശൃംഖലയിലാക്കാന്‍ റിലയന്‍സ് പ്രതിനിധികള്‍ ഇറങ്ങിക്കഴിഞ്ഞതായും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ടാക്സി സര്‍വീസ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമാണ് റിലയന്‍സുമായി അടുപ്പമുള്ള വൃത്തങ്ങളിലെ സംസാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല