സ്വന്തം ലേഖകന്‍: ചരക്ക് സേവന നികുതി ബില്ലില്‍ (ജി.എസ്.ടി) രാഷ്ട്രപതി ഒപ്പിട്ടു, അടുത്ത ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. രാജ്യസഭയും ലോക്സഭയും പാസാക്കിയ ബില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ നിയമമായി മാറി. ഇന്ത്യയുടെ നികുതി ഘടനയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാമെന്ന് പ്രതീക്ഷപ്പെടുന്ന ഒന്നാണ് ജി.എസ്.ടി ബില്‍.
ഓഗസ്റ്റ് എട്ടിനാണ് ജി.എസ്.ടി ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചത്. ഇതോടെ സംസ്ഥാനങ്ങളുടെ അംഗീകാരത്തിനായി അയച്ചു. ഒരു ഭരണഘടനാ ഭേദഗതി ബില്‍ കുറഞ്ഞത് 50 ശതമാനം സംസ്ഥാന നിയമസഭകളിലെങ്കിലും പാസായിരിക്കണമെന്നാണ് നിയമം. ഇതിനക, 17 സംസ്ഥാന നിയമസഭകളില്‍ ജി.എസ്.ടി ബില്‍ പാസായി. ഇതോടെയാണ് ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചത്.
അസം നിയമസഭയാണ് ആദ്യം ജി.എസ്.ടി ബില്‍ പാസാക്കിയ നിയമസഭ. അസമിന് പിന്നാലെ ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഡല്‍ഹി, നാഗാലാന്‍ഡ്, മഹാരാഷ്ട്ര, ഹരിയാന, സിക്കിം, മിസോറാം, തെലങ്കാന, ഗോവ, ഒഡീഷ, രാജസ്ഥാന് നിയമസഭകളും ജി.എസ്.ടി ബില്ലിന് അംഗീകാരം നല്കി.
ജിഎസ്ടി ബില്‍ നടപ്പിലാകുന്നതോടെ ചരക്കുകള്‍ക്കും സേവനകള്‍ക്കും ഈടാക്കുന്ന വിവിധ തലങ്ങളിലുള്ള നികുതികള്‍ ഏകീകരിക്കപ്പെടും. രാജ്യത്തെ ഒരൊറ്റ മാര്‍ക്കറ്റായി ഇത് മാറ്റും. എക്സൈസ്, സേവന നികുതി, സ്റ്റേറ്റ് വാറ്റ്, പ്രവേശന നികുതി. ഒക്ട്രോയി, മറ്റു സംസ്ഥാന നികുതികള്‍ ഇവയെല്ലാം ഒന്നായി മാറും. ഇതോടെ പരോക്ഷ നികുതി എന്ന സമ്പ്രദായം ഇല്ലാതാകും.
ജിഎസ്ടി നടപ്പിലാക്കാന്‍ ഭരണഘടനയില്‍ 246 എ എന്നൊരു പുതിയ അനുച്ഛേദം എഴുതി ചേര്‍ത്തിരിക്കുകയാണ്. ഇതു പ്രകാരം പാര്‍ലമെന്റിനും എല്ലാ സംസ്ഥാന നിയമസഭകള്‍ക്കും ഉപാധികളോടെ ചരക്കു സേവന നികുതികള്‍ സംബന്ധിച്ച് നിയമ നിര്‍മാണം നടത്താനും പറ്റും. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കാകും ഇതു മുലം ഏറെ ഗുണം ലഭിക്കുക. വിലക്കയറ്റം പിടിച്ചു നിര്‍ത്താനും പണപ്പെരുപ്പം തടയാനും ബില്‍ സഹായകരമാകും എന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല