സാബു ചുണ്ടക്കാട്ടില്‍: കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ”തിരുവോണം” സെപ്തംബര്‍ 17 ന്. കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ‘തിരുവോണാഘോഷം ഈ മാസം 17ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. കേംബ്രിഡ്ജ് നെതെര്‍ഹാള്‍ സ്‌കൂളില്‍ രാവിലെ 10ന് ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ ചാന്‍സിലര്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാക്കനെസ്സ് ഭദ്രദീപം തെളിയിച്ചു ഉത്ഘാടനം ചെയ്യുന്ന ആഘോഷപരിപാടികള്‍ വൈകുന്നേരം 6 മണിക്ക് സമാപിക്കുന്നതാണ്. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ്. ജോസഫ് ചാക്കോയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെന്റ്. ഫിലിപ് നോവാര്‍ഡ് ചര്‍ച്ച് വികാര്‍ ഫാ. ഫിലിപ്പ് മാത്യു ആശംസകള്‍ അര്‍പ്പിക്കുന്നതുമാണ്.
കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നും നാടന്‍ ഇലയും പഴവും മൂന്ന് കൂട്ടം പായസവുമൊക്കെയായി ഹോട്ടല്‍ തട്ടുകട ഒരുക്കുന്ന ഓണ സദ്യയും ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിജിലി ജോയി: 07915607421
ഷിബി സിറിയക്: 07455102441
ജോസഫ് ചെറിയാന്‍: 07894750062
വിന്‍സെന്റ് കുര്യന്‍: 07588378658
റാണി കുര്യന്‍: 07411782371
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല