സുജു ഡാനിയേല്‍ (വാട്ഫോഡ്): കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നാളെ (ഞായറാഴ്ച )വാട്ഫോഡിലെ വെസ്റ്റ്ഫീല്‍ഡ് കമ്മ്യുണിറ്റി സ്പോട്സ് സെന്ററില്‍ വച്ച് നടക്കും.ഉച്ചക്ക് ഒരു മണിയോടെ ആരംഭിക്കുന്ന ടൂര്‍ണമെന്റ് വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായി മത്സരമുണ്ടായിരിക്കും. കുട്ടികള്‍ക്ക് 5 ഉം മുതിര്‍ന്നവര്‍ക്ക് 10 ഉം പൗണ്ടാണ് രെജിസ്ട്രേഷന് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. സെമിഫൈനലില്‍ എത്തുന്ന മുഴുവന്‍ ടീമിനും സമ്മാനം ലഭിക്കുമെന്നുള്ള പ്രേത്യേകത കൂടി ഇത്തവണത്തെ മത്സരത്തിനുണ്ട്. കാണികള്‍ക്കു പ്രേവേശനം തികച്ചും സൗജന്യമായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സണ്ണി പി മത്തായി: 07727993229
മാത്യു സെബാസ്റ്യന്‍: 07859177759
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല