സ്വന്തം ലേഖകന്‍: ബാരക് ഒബാമയെ ലൈംഗിക തൊഴിലാളിയുടെ മകനെന്ന് വിളിച്ചിട്ടില്ലെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡുതെര്‍ട്ടോ. ആസിയാന്‍ ഉച്ചകോടിക്കായി പുറപ്പെടുന്നതിന് തൊട്ട് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റോഡ്രിയോ ഒബാമയ്‌ക്കെതിരെ രൂക്ഷമായ പദപ്രയോഗം നടത്തിയത്. ഇതേതുടര്‍ന്ന് ഡുതെര്‍തോയുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കിയിരുന്നു.
എന്നാല്‍ താന്‍ അത്തരമൊരു പദപ്രയോഗം നടത്തിയിട്ടില്ലെന്നാണ് റോഡിഗ്രോയുടെ ഇപ്പോഴത്തെ വാദം. കുടിക്കാഴ്ച റദ്ദാക്കിയ ഒബാമ അത്താഴവിരുന്നിനിടെ മാത്രമാണ് അദ്ദേഹവുമായി കണ്ടത്. മയക്കുമരുന്ന് മാഫിയയെ അടിച്ചമര്‍ത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫിലിപ്പീന്‍സില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഫിലീപ്പീന്‍സ് സര്‍ക്കാരിന്റെ ഈ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ രൂക്ഷമായി വിമര്‍ശിച്ചതാണ് റോഡിഗ്രോയെ ചൊടിപ്പിച്ചത്. ഒബാമ വേശ്യയുടെ മകനാണെന്നും താന്‍ അമേരിക്കയുടെ കളിപ്പാവ അല്ലെന്നും ഡുതെര്‍തോ തുറന്നടിക്കുകയായിരുന്നു. ബരാക്ക് ഒബാമ തന്നെ മനുഷ്യാവകാശം പഠിപ്പിക്കേണ്ടന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് പത്രക്കാര്‍ക്കു മുന്നില്‍ വിളിച്ചുപറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല