സ്വന്തം ലേഖകന്‍: ഉറങ്ങുമ്പോള്‍ വായില്‍ പാമ്പ് കയറിയാല്‍ എന്തുചെയ്യും? മധ്യപ്രദേശുകാരനായ യുവാവ് ചെയ്തത് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. വിനോദ് രഘുവംശി എന്ന 28 കാരനാണ് ഉറക്കത്തിനിടയില്‍ വായില്‍ കയറിയ പാമ്പിനെ കടിച്ചു മുറിച്ചു തല വിഴുങ്ങിയത്. കൂര്‍ക്കം വലിച്ച് ഉറങ്ങുന്നതിനിടയില്‍ പാമ്പ് ഇഴഞ്ഞു വന്നതും തുറന്നിരുന്ന വായിലേക്ക് കയറിയതും വിനോദ് എന്നാല്‍ ഉറക്കത്തിന്റെ ക്ഷീണത്തില്‍ പല്ലിനിടയില്‍ കുടുങ്ങിയ പാമ്പിന്റെ തല കടിച്ചു വേര്‍പെടുത്തി അറിയാതെ വിഴുങ്ങുകയും ചെയ്തു.
ഇടക്ക് മുറിയിലേക്ക് വന്ന വിനോദിന്റെ അമ്മയാണ് യുവാവിന്റെ മുഖത്ത് രക്തം കണ്ടതിനെ തുടര്‍ന്ന് ഉച്ചത്തില്‍ നിലവിളിച്ച് മറ്റുള്ളവരെ അറിയിച്ചത്. പാമ്പിന്റെ ബാക്കി ഭാഗം നിലത്തുനിന്ന് കണ്ടെടുക്കുകയും ചെയ്തു. മുഖത്ത് രക്തവും നിലത്ത് ഒരു പാമ്പിന്റെ ഉടലും കണ്ട് അമ്മ യുവാവിനെ വിളിച്ചുണര്‍ത്തിയപ്പോള്‍ വായില്‍ എന്തോ വീണതായി തോന്നിയെന്നും ചവച്ചരച്ച് വിഴുങ്ങിയെന്നുമായിരുന്നു വിനോദിന്റെ മറുപടി.
പരിഭ്രമിച്ചുപോയ വിനോദിന്റെ അമ്മ മകനെ പെട്ടെന്ന് തന്നെ വിഷഹാരിയുടെ അടുത്തെത്തിക്കുകയും അയാള്‍ രഘുവംശിക്ക് കഴിക്കാന്‍ ഒരു പൊടി നല്‍കുകയും ചെയ്തു. ഛര്‍ദ്ദിയില്‍ നിന്നും പാമ്പിന്റെ തല കണ്ടെത്തിയപ്പോള്‍ വിഷഹാരിയുടെ നിര്‍ദേശ പ്രകാരം യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് വിനോദിനെ ആശുപത്രിയില്‍ എത്തിച്ച് വിഷപ്രതിരോധ കുത്തിവെപ്പ് നല്‍കുകയായിരുന്നു. ഇന്‍ഡോറിലെ ഒരു പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് വിനോദ്. ഇയാളുടെ വായില്‍ കയറിയത് ഒന്നരയടി നീളമുള്ള പാമ്പാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല