സ്വന്തം ലേഖകന്‍: മലപ്പുറം സ്വദേശിയെ റിയാദില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചീക്കോട് കണ്ണന്തൊടി ചെറുകുണ്ടില്‍ അഹമ്മദ് സലീം (37) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ അറബ് വംശജനാണ് കൊലക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ 15 ഓളം പേരെ പൊലീസ് ചോദ്യം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊല്ലപ്പെടുന്നതിന് തലേ ദിവസം സലീമുമായി ഫോണില്‍ സംസാരിച്ചവരെയാണ് ചോദ്യം ചെയ്യുന്നത്. പരസ്പരം കൈമാറിയ ഫോണ്‍ സന്ദേശങ്ങള്‍, സലീമുമായുള്ള ബന്ധം എന്നിവയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ശിരസ് ഛേദിക്കപ്പെട്ട് മാരകമായ ക്ഷതങ്ങള്‍ ഏറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖം ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗത്തും പരിക്കുകളും എല്ലുകളും പലതും ഒടിഞ്ഞിട്ടുമുണ്ട്. ശുമൈസി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി റിയാദിലുള്ള സലീം ഹോട്ടല്‍, ബഖാല, ക്ലിനിക്, ടാല്‍കം പൗഡര്‍ കമ്പനി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അഞ്ചു മാസം മുമ്പുവരെ ഒരു ക്ലിനിക്കിലെ ജീവനക്കാരനായിരുന്നു. ഇവിടെ നിന്നാണ് സലീം ഹോട്ടല്‍ മേഖലയിലേക്ക് ചുവടുമാറ്റിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല