1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2016

സ്വന്തം ലേഖകന്‍: പൊട്ടിത്തെറിക്കുന്ന ബാറ്ററി, യാത്രയില്‍ സാംസംഗ് ഗ്യാലക്‌സി നോട്ട് 7 ഒഴിവാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നിര്‍ദേശം. ലഗേജ് ബാഗില്‍ ഫോണ്‍ വയ്ക്കരുതെന്ന് ഡി.ജി.സി.എ യാത്രക്കാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ നോട്ട് 7 ഹാന്‍ഡ് ബാഗില്‍ കൊണ്ടു പോകുന്നതിന് വിലക്കില്ല. യാത്രക്കിടെ ഫോണ്‍ ഓണ്‍ ചെയ്യാനോ ചാര്‍ജ് ചെയ്യാനോ അനുവദിക്കില്ല.

എല്ലാ എയര്‍ലൈന്‍ കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ഡി.ജി.സി.എ നിര്‍ദ്ദേശം കൈമാറി. ഡി.ജി.സി.എ മേധാവി ബി.എസ് ഭുള്ളറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. നോട്ട് 7 ന്റെ ബാറ്ററി പൊട്ടിത്തെറിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ബാറ്ററി പൊട്ടിത്തെറിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നോട്ട് 7 ഫോണുകള്‍ സാംസംഗ് തിരിച്ചു വിളിച്ചിരുന്നു.

ഗ്യാലക്‌സി നോട്ട് 7 ഫോണുമായി യാത്ര ചെയ്യരുതെന്ന് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ജപ്പാന്‍ ഏവിയേഷന്‍ അധികൃതരും ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന് പിന്നാലൊണ് ഇന്ത്യയും നോട്ട് 7 ഫോണുമായി യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശം പുറത്തിറക്കിയത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, വിര്‍ജിന്‍ ഓസ്‌ട്രേലിയ തുടങ്ങിയ എയര്‍ലൈന്‍ കമ്പനികളും നേരത്തെ സാംസംഗ് നോട്ട് 7 മായുള്ള യാത്ര നിരോധിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.