സ്വന്തം ലേഖകന്‍: ഭോപ്പാലിലെ ചേരിപ്രദേശത്ത് കുട്ടികള്‍ക്കായി വായനശാല നടത്തുന്ന പത്തുവയസുകാരി ശ്രദ്ധേയയാകുന്നു. മുസ്‌കാന്‍ അശീര്‍വാര്‍ എന്ന പത്തു വയസുകാരിയാണ് കഴിഞ്ഞ വര്‍ഷം ഒമ്പതാം വയസില്‍ നുര്‍ഗ നഗറിലെ ചേരിയില്‍ ആദ്യ ലൈബ്രറി തുറന്നത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രധാന്യം മനസ്സിലാക്കുന്നതിനും വായനാശീലം വളര്‍ത്തുന്നതിനുമായിരുന്നു ഇത്.
ഈ വര്‍ഷം ജനുവരി 26 ന് രണ്ടാമത്തെ ലൈബ്രറിയും തുടങ്ങി. രാജ്യ ശിക്ഷാ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച 121 പുസ്തകങ്ങളാണ് ഇവിടെ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മുസ്‌കാന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തല്ല് ശ്രദ്ധിക്കപ്പെട്ടതോടെ ‘വിമണ്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ’ പുരസ്‌കാരവും അവളെ തേടിയെത്തി.
ഡല്‍ഹിയില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ വിവിധ രംഗങ്ങളില്‍ വ്യക്തുമുദ്ര പതിപ്പിച്ച വനിതകള്‍ക്കൊപ്പം റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്കില്‍ നിന്ന് മുസ്‌കാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. വിവിധ മേഖലകളില്‍ തിളങ്ങിയ 12 വനിതകളെയാണ് ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
സാധാരണ കുടുംബത്തില്‍ നിന്നുള്ള അംഗമാണ് മുസ്‌കാന്‍. പിതാവ് മനോഹര്‍ ആശീര്‍വാര്‍ മരപ്പണിക്കാരനാണ്. മകളുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് മുസ്‌കാന്റെ രക്ഷിതാക്കള്‍ പറയുന്നു. വായനശാല കൂടുതല്‍ വിപുലീകരിച്ച് മുന്നോട്ടുപോകാനാണ് മുസ്‌കാന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല