സ്വാമി നിത്യാനന്ദയുടെ കിടപ്പറ ദൃശ്യങ്ങളടങ്ങിയ വിവാദ വീഡിയോയില്‍ കണ്ട സ്ത്രീ താനല്ലെന്നു ചലച്ചിത്ര നടി രഞ്ജിത. അതേ സമയം താന്‍ സ്വാമി നിത്യാനന്ദയുടെ ഭക്തയാണെന്നും അവര്‍ വ്യക്തമാക്കി.
പുറത്തുവന്ന വാര്‍ത്തളെല്ലാം കെട്ടിച്ചമച്ചതാണെന്നും തനിക്ക് ഇവയെപ്പറ്റി ഒന്നുമറിയില്ലെന്നും വെള്ളിയാഴ്ച ബാംഗ്ലൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രഞ്ജിത പറഞ്ഞു. വീഡിയോ വിവാദത്തിനു ശേഷം ആദ്യമായാണു രഞ്ജിത പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത നിത്യാനന്ദയുടെ മുന്‍ ഡ്രൈവര്‍ ലെനിന് കറുപ്പനെതിരേ രഞ്ജിത പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് രഞ്ജിത പറഞ്ഞു. ലെനിനും മറ്റു രണ്ടുപേരും ചേര്‍ന്നു തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണു പരാതി.
വിവാദത്തെത്തുടര്‍ന്ന് ഒളിവില്‍പോയെന്ന ആരോപണം അവര്‍ നിഷേധിച്ചു. എനിക്കും മാതാപിതാക്കള്‍ക്കും എന്തു സംഭവിക്കുമെന്ന ഭയം മൂലം ഞാന്‍ യു.എസിലേക്കു പോയിരുന്നു. എന്നാല്‍ ഒളിവില്‍ പോയതല്ല. തെറ്റുകാരിയല്ലാത്ത ഞാന്‍ നിരന്തരം വേട്ടയാടപ്പെടുന്നതുമൂലമാണ് ഇപ്പോള്‍ പൊതുവേദിയില്‍ ഇക്കാര്യങ്ങള്‍ പറയുന്നത്- താരം പറഞ്ഞു.
ആത്മീയതയിലും സാമൂഹിക പ്രവര്‍ത്തനത്തിലും താല്‍പ്പര്യമുള്ള ഞാന്‍ ഒരു വര്‍ഷമായി നിത്യാനന്ദയുടെ ഭക്തയാണ്ര. വിവാദങ്ങള്‍ എന്റെ സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അവസരങ്ങള്‍ ലഭിക്കുന്നുണ്ട്-അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല