സ്വന്തം ലേഖകന്‍: കൂട്ട ബലാത്സംഗത്തിന് കാരണം ബീഫ് കഴിച്ചതാണെന്ന് ആക്രമികള്‍ പറഞ്ഞതായി മേവാത്ത് കേസിലെ ഇരകള്‍. ബീഫ് കഴിച്ചതിനാണ് തങ്ങളെ കൂട്ട ബലാത്സംഗത്തിന് ചെയ്യുന്നതെന്ന് പ്രതികളില്‍ ഒരാള്‍ പറഞ്ഞതായി ഹരിയാനയില്‍ ഗോരക്ഷകരുടെ ബലാത്സംഗത്തിന് ഇരയായ യുവതികള്‍ സാമൂഹിക പ്രവര്‍ത്തക ശബ്നം ഹാഷ്മിയോടാണ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ആഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ ഗോരക്ഷയുടെ മറവിലായിരുന്നു അക്രമികള്‍ രണ്ടു പേരെ കൊലപ്പെടുത്തുകയും രണ്ടു സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. കുട്ടികളടക്കം നാലു പേരെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്പിക്കുകയും ചെയ്തിരുന്നു.
ഡിംഗര്‍ഹെഡിയിലെ കെ.എം.പി എക്സ്പ്രസ് വേയുടെ പാലത്തിനോട് ചേര്‍ന്നുള്ള വയലില്‍ നിര്‍മിച്ച മൂന്ന് ഒറ്റമുറി വീടുകളിലായി കഴിയുന്ന കുടുംബത്തെയാണ് തൊട്ടടുത്ത ഗ്രാമത്തിലെ ഗോരക്ഷകര്‍ ആക്രമിച്ചത്. കുടുംബനാഥനായ സഹ്റുദ്ദീന്റെ മകന് ഇബ്രാഹീം (45) ഭാര്യ റഷീദന് (36) എന്നിവരാണ് ആക്രമത്തില്‍ കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല