1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2016

സ്വന്തം ലേഖകന്‍: ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപിക്ക് ഭാര്യയുടെ പിന്തുണ. രണ്ടു പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ഒളിക്യാമറയില്‍ കുടുങ്ങിയ ലേബര്‍ പാര്‍ട്ടി എംപി കീത്ത് വാസിനെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ ഭാര്യ മരിയ ഫെര്‍ണാണ്ടസാണ് രംഗത്തെത്തിയത്.

ഞാന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്നും എന്നാല്‍, കീത്തിനോടു ക്ഷമിക്കാന്‍ ഒരുക്കമാണെന്നും മരിയ പറഞ്ഞു. സണ്‍ഡേ മിററിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു തനിക്ക് പറ്റിയ ചതി തിരിച്ചറിഞ്ഞത്. രണ്ടു പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കു കീത്ത് വാസ് പണം നല്‍കിയെന്നും അവരോട് നിരോധിത മയക്കുമരുന്നു വാങ്ങാന്‍ ആവശ്യപ്പെട്ടെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, കീത്ത് ഒരു സ്വവര്‍ഗ അനുരാഗിയാണെന്നു കരുതുന്നില്ലെന്നും സണ്‍ ഓണ്‍ സണ്‍ഡേയ്ക്കു നല്കിയ അഭിമുഖത്തില്‍ മരിയ അറിയിച്ചു. ബ്രിട്ടനിലെ ഇന്ത്യക്കാരെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുത്താണ് വ്യാസ് ലേബര്‍ പാര്‍ട്ടിയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. ലേബര്‍ പാര്‍ട്ടിക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇടക്കുള്ള പാലമായിരുന്നു വ്യാസ്.

സണ്‍ഡേ മിററിന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വ്യാസ് ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.