സ്വന്തം ലേഖകന്‍: ‘മരിച്ചോ ബാലേട്ടാ’, ‘മരിച്ചില്ല’, ഫേസ്ബുക്ക് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് രണ്ട് ഫിലിപ്പൈന്‍ വനിതകള്‍. മലയാളം അറിയാവുന്ന ആരെയും ചിരിപ്പിക്കുന്ന ഫേസ്ബുക്ക് പേരുകളാണ് ഈ യുവതികളുടേത്. മരിച്ചോ ബാലേട്ടാ എന്നാണ് ആദ്യത്തെ യുവതിയുടെ ഫേസ്ബുക്ക് പേര്.
ഏതായാലും ബാലേട്ടന്‍ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും നിരവധി പേര്‍ പറയുമ്പോള്‍ ഏതോ ഒരു വിരുതന്‍ യുതിയുടെ പേരിനൊപ്പമുള്ള വാക്കുകള്‍ക്കും അര്‍ത്ഥം നല്‍കിയതും അതിലേറെ തമാശയായി. ഇജ്ജ് ബലിക്കാക്ക ആയോന്നാണ് അഞ്ജാതന്‍ നല്‍കിയ വിശദീകരണം. ഏതായാലും മരിച്ചോ ബാലേട്ടന്‍ ഫേസ്ബുക്കില്‍ താരമായിരിക്കുകയാണ്.
”maricho baleta” എന്ന പ്രൊഫൈലിനു മറുപടിയായി ‘മരിച്ചില്ല’ എന്ന പ്രൊഫൈലും ആരോ കുത്തിപ്പൊക്കിയതോടെ ഓണത്തമാശ കേമമായി. ”Mari chilla”, മംഗ്ലീഷില്‍ ഈ പേര് വായിച്ചാല്‍ ആര്‍ക്കായാലും ചിരിപൊട്ടുമെന്ന് കമന്റുകള്‍ പറയുന്നു. ഈ രണ്ടു യുവതികളും ഇപ്പോള്‍ യുഎഇയില്‍ ആണെന്നാണ് ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല