1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2016

സ്വന്തം ലേഖകന്‍: കാവേരി നദീജല പ്രശ്‌നം, ബംഗളുരു കത്തുന്നു, നഗരത്തില്‍ നിരോധനാജ്ഞ, മലയാളികള്‍ ആശങ്കയില്‍. നഗരത്തില്‍ തമിഴ് വംശജര്‍ക്കെതിരെയുള്ള ആക്രമം വ്യാപിച്ചതാണ് നിരോധാജ്ഞ പ്രഖ്യാപിക്കാന്‍ കാരണം. സംഘര്‍ഷം നിയന്ത്രിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്ര സേനയുടെ സഹായം തേടിയിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11.15ന് ബാംഗ്ലൂര്‍ സിറ്റി സ്റ്റേഷനില്‍ പുറപ്പെടുന്ന ട്രെയിനിന് കന്റോണ്‍മെന്റ, കെആര്‍ പുരം, കര്‍മലരാം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. ഈ തീവണ്ടിയുടെ എല്ലാ കോച്ചുകളും ജനറല്‍ ആയിരിക്കും.

ആക്രമികള്‍ക്കു നേരെ ബംഗളുരുവില്‍ പോലീസ് നടത്തിയ വെടിവപ്പില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റതായും ഇതില്‍ ഒരാള്‍ ആശുപത്രിയില്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിവിധ അക്രമ സംഭവങ്ങളില്‍ ഇരുനൂറോളം പേരെ കസ്റ്റഡിയില്‍ എടുത്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി അറിയിച്ചു. അതിനിടെ ബംഗളുരുവില്‍ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറികള്‍ക്ക് ആക്രമികള്‍ തീയിട്ടു.

തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 40 ഓളം ബസുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. മൈസൂര്‍ റോഡിലുള്ള കെ.പി.എന്‍ ട്രാവല്‍സി??െന്റ ബസ് ഡിപ്പോയിലാണ് അക്രമുണ്ടായത്. നഗരത്തിലെ തമിഴ്‌നാട് സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്കു നേരെയും തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമ സംഭവങ്ങളെ തുടര്‍ന്ന് ബംഗളുരുമൈസൂര്‍ റോഡ് അടച്ചിരിക്കുകയാണ്. മെട്രോ സര്‍വീസുകളും നിര്‍ത്തിവച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബെംഗളൂരില്‍ നിന്ന് സേലം വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. തമിഴ്‌നാട്ടില്‍ കര്‍ണാടക രജിസ്‌ട്രേഷനുള്ള ബസുകള്‍ക്ക് നേരയുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വീകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ റദ്ദാക്കിയിരുന്നു. അക്രമം വ്യാപകമായതിനെ തുടര്‍ന്ന്? സംസ്ഥാനത്തിനകത്തുള്ള ബസ് സര്‍വീസുകളും റദ്ദാക്കി

ബംഗളൂരുവില്‍ തമിഴ്‌നാട്ടുകാര്‍ കൂടുതലായി താമസിക്കുന്ന ഇന്ദിരാ നഗര്‍, കെആര്‍ നഗര്‍, പ്രകാശ് നഗര്‍, ഫ്രാസെര്‍ ടൗണ്‍, ആര്‍ടി നഗര്‍, താനാരി റോഡ്, ഹെഗ്‌ഡെ നഗര്‍, ശ്രീരാംപുര, ഖലാസി പാളയം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

തമിഴ്‌നാടിന് ദിവസേന വിട്ടുനല്‍കേണ്ട വെള്ളത്തിന്റെ അളവില്‍ ചെറിയതോതില്‍ ഇളവുനല്‍കിയെങ്കിലും നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ദിവസം ജലം നല്‍കണമെന്നാണ് കോടതി ഉത്തരവ്. നേരത്തെയുള്ള ഉത്തരവില്‍ മാറ്റങ്ങള്‍ വരുത്താന്‍ കോടതി വിസമ്മതിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ശാന്തമായിത്തുടങ്ങിയ കര്‍ണാടകയിലെ അന്തരീക്ഷം വീണ്ടും സംഘര്‍ഷഭരിതമായത്. നേരത്തെ വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെതുടര്‍ന്ന് വെള്ളിയാഴ്ച സംസ്ഥാനത്ത് ബന്ദ് ആചരിച്ചിരുന്നു

കേരളം അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബസുകള്‍ അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. ഇതോടെ ഓണത്തിന് നാട്ടില്‍ എത്താനിരുന്ന മലയാളികള്‍ കര്‍ണാടകയില്‍ കുടുങ്ങി. അതേസമയം, മലയാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.