1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2016

സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയുടെ തീരത്തടിഞ്ഞ തിമിംഗല ഭീമനെ തിരിച്ച് കടലില്‍ എത്തിക്കാന്‍ എട്ടു മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം. രത്‌നഗിരിയിലുള്ള ബീച്ചിലാണ് കനത്ത ഒഴുക്കിലും കാറ്റിലും പെട്ട് 47 അടി നീളവും 20 ടണ്‍ ഭാരമുള്ള തിമിംഗലം തീരത്തടിഞ്ഞത്. 50 ഉദ്യോഗസ്ഥരും ഒപ്പം നാട്ടുകാരും കഠിന പ്രയത്‌നം നടത്തിയാണ് തിമിംഗലത്തെ തിരിച്ച് ആഴക്കടലില്‍ എത്തിച്ചത്.

ശക്തമായ തിരകളേയും കാറ്റിനെയും അതിജീവിച്ച് കയറുകളും വടവും ഉപയോഗിച്ച് കെട്ടി വലിച്ചാണ് തിമിംഗലത്തെ തിരികെ കടലിലേയ്ക്ക് ഇറക്കിവിട്ടത്. ആന്തരിക വൈറസ് ബാധയോ പരുക്കുകളോ ആകാം തിമിംഗലം തീരത്തേയ്ക്ക് വഴിതെറ്റിയെത്താന്‍ കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം.

ഞായറാഴ്ചയാണ് 47 അടിയോളം നീളമുള്ള തിമിംഗലം രത്‌നഗിരി ജില്ലയിലെ ജയ്താപുര്‍ പവര്‍ പ്‌ളാന്റിന് സമീപം തീരത്ത് കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ തിമിംഗലത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.

കരയിലെ ചൂടുകാരണം അവശയനായി കൊണ്ടിരുന്ന തിമിംഗലത്തെ മത്സ്യബന്ധന ബോട്ടുകളുടെയും ഉപകരണങ്ങളുടെ സഹായത്തോടെ വലിച്ചുകൊണ്ടുപോയി ഉള്‍കടലില്‍ എത്തിക്കുകയായിരുന്നു. എട്ടു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് തിമിംഗലത്തെ കടലില്‍ എത്തിക്കാനായത്.

ശനിയാഴ്ച മുതല്‍ തീരപ്രദേശങ്ങളില്‍ തിമിംഗലത്തെ കണ്ടിരുന്നതായി മീന്‍പിടുത്തക്കാര്‍ അറിയിച്ചിരുന്നു. കൊങ്കണ്‍ തീരത്തു നിന്നും രക്ഷപ്പെടുത്തുന്ന രണ്ടാമത്തെ ഭീമന്‍ നീല തിമിംഗലമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.