1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2016

സ്വന്തം ലേഖകന്‍: 9/11 അനുസ്മരണ ചടങ്ങിനിടെ ശാരീരിക അസ്വാസ്ഥ്യം, ഹിലരി ക്ലിന്റന്റെ ആരോഗ്യനില സംബന്ധിച്ച വിവാദം ചൂടുപിടിക്കുന്നു. ഞായറാഴ്ച സെപ്റ്റംബര്‍ 11 വാര്‍ഷികത്തിന്റെ ചടങ്ങില്‍ ഹിലരി ഒന്നര മണിക്കൂര്‍ സംബന്ധിച്ചിരുന്നു. അതിനിടയില്‍ അവര്‍ അവശയാകുകയും സഹായികള്‍ താങ്ങിപ്പിടിച്ച് കാറില്‍ കയറ്റുകയും ചെയ്തു. കാറിലേക്കു നടക്കുന്നതിനിടെ ഹില്ലരി വേച്ചു പോകുന്നത് വീഡിയോകളില്‍ വ്യക്തമായിരുന്നു.

മന്‍ഹാട്ടനില്‍ മകള്‍ ചെല്‍സിയുടെ വീട്ടില്‍ കുറേ സമയം വിശ്രമിച്ചശേഷമാണു ഹില്ലരി ചപ്പാക്കായിലെ സ്വന്തം വീട്ടിലേക്കു പോയത്. മകളുടെ വീട്ടില്‍നിന്ന് ഉന്മേഷവതിയായാണു ഹിലരി ഇറങ്ങിവന്നത്. എന്നാല്‍ കലിഫോര്‍ണിയിലെ പ്രചരണ പരിപാടി ഉപേക്ഷിച്ചതായും ഹിലരി ഏതാനും ദിവസത്തേക്കു വിശ്രമിത്തില്‍ ആയിരിക്കുമെന്നും പിന്നീട് അറിയിപ്പ് വന്നു.

ഹിലരിക്കു ന്യുമോണിയ ബാധിച്ചതായി വെള്ളിയാഴ്ച തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അവര്‍ വിശ്രമം നിര്‍ദേശിച്ചതുമാണ്. പക്ഷേ ഞായറാഴ്ച 46 ഡിഗ്രി സെല്‍ഷസ് താപനില ഉള്ളപ്പോള്‍ ന്യൂയോര്‍ക്കിലെ ചടങ്ങില്‍ പങ്കെടുത്തു. അതാണ് അവരെ കുഴപ്പത്തിലാക്കിയതെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ സംഭവം പ്രചാരണത്തില്‍ ഹിലരിക്ക് എതിരെ ഉപയോഗിക്കാനുള്ള തത്രപ്പാടിലാണ് ട്രംപും സംഘവും. താന്‍ വളരെ ആരോഗ്യവാനാണെന്ന് അവകാശപ്പെടുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പലവട്ടം ഹിലരിയുടെ കായികക്ഷമതയെ ചോദ്യം ചെയ്തിരുന്നു. 2012 ലെ ഹിലരിയുടെ ആമാശയത്തിലെ വൈറസ് ബാധ മൂലമുണ്ടായ പ്രശ്‌നങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ഹിലരി രോഗിയാണെന്ന് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.

ഈയിടെ ഒരു പ്രസംഗത്തിനിടയിലും ടിവി അഭിമുഖത്തിനിടയിലും ഹില്ലരിക്കു ചുമ മൂലം സംസാരം കുറേ സമയം നിര്‍ത്തേണ്ടിവന്നു. വെള്ളം കുടിക്കുകയും ഗുളിക കഴിക്കുകയും ചെയ്തിട്ടാണു സംസാരം തുടരാനായത്. ഒരാഴ്ചയ്ക്കിടെ രണ്ടു തവണ ഇങ്ങനെ സംഭവിച്ചതും വാര്‍ത്തയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.