സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ എംപി സ്ഥാനം രാജിവച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ച ബ്രെക്‌സിറ്റ് ഫലത്തിനുശേഷം ജൂണ്‍ 24 ന് കാമറോണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്‍നിരയില്‍ ഇരിക്കുന്നത് സുഖകരമല്ലെന്ന കാരണം പറഞ്ഞാണ് കാമറോണ്‍ എംപി സ്ഥാനം രാജിവച്ചിരിക്കുന്നത്.
ബ്രെക്‌സിറ്റ് വോട്ടിനുശേഷം കാമറോണിന്റെ പിന്‍ഗാമിയായി തെരേസ മേ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തെങ്കിലും കാമറോണ്‍ എംപിയായി പാര്‍ലമെന്റില്‍ തുടരാന്‍ തീരുമാനിച്ചിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ശക്തമായി വാദിച്ച നോതാവാണ് കാമറോണ്‍. എന്നാല്‍ ഇതിന് വിപരീതമായിരുന്നു ഹിതപരിശോധനാ ഫലം.
ഓക്‌സ്ഫഡ് ഷയറിലെ വിറ്റ്‌നിയെ പ്രതിനിധീകരിച്ചാണ് കാമറോണ്‍ പാര്‍ലമെന്റില്‍ എത്തിയത്. 2001 മുതല്‍ വിറ്റ്‌നിയില്‍നിന്ന് ജയിക്കുന്ന കാമറോണ്‍ 2005 ലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായത്. 2010 മുതല്‍ ആറു വര്‍ഷം കാമറോണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലോക വേദികളില്‍ തിളങ്ങുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല