സ്വന്തം ലേഖകന്‍: കാളിദാസ് ജയറാം നായകന്, ആദ്യ ക്ലാപ് അടിക്കാന്‍ ജയറാം, ക്യാമ്പസ് കഥയുമായി പൂമരം ഒരുങ്ങുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് ജയറാമിന്റെ മകന് കാളിദാസ് പ്രധാനവേഷത്തിലെത്തുന്ന ‘പൂമരം’ എന്ന ചിത്രത്തിന്റെ പൂജ എറണാംകുളം മഹാരാജാസ് കോളേജില്‍ നടന്നു.
ജയറാം ചിത്രത്തിന്റെ ക്ലാപ്പ് അടിച്ചപ്പോള്‍ പാര്‍വതിയാണ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. കമല്‍, സിബിമലയില്‍, ജയറാം, ജോഷി, തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കാമ്പസ് പശ്ചാത്തലമാക്കിയ ചിത്രത്തില്‍ കാളിദാസ് ഒരു കോളേജ് വിദ്യാര്‍ഥിയായാണ് എത്തുന്നത്.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസന് ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കി. .
മലയാളത്തില്‍ കാളിദാസിന്റെ ആദ്യ നായക വേഷമാണിത്. ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത ഒരു പക്കാ കഥൈ, മീന്‍കുഴമ്പും മണ്‍പാനയും എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചതിനു ശേഷമാണ് കാളിദാസ് മലയാളത്തില്‍ തിരിച്ചെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല