സ്വന്തം ലേഖകന്‍: ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ പ്രശ്‌നത്തില്‍ പാകിസ്ഥാന് അമേരിക്കയുടെ പിന്തുണ, ഇന്ത്യയുടെ നിലപാടിന് തിരിച്ചടി. പാക്കിസ്ഥാന്റെ ഐക്യവും സമന്വയവും തകര്‍ക്കുന്ന ഒന്നും ചെയ്യില്ലെന്ന് അമേരിക്കന്‍ വക്താവ് ജോണ്‍ കിര്‍ബി ഉറപ്പു നല്‍കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ സമരപോരാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതോട് പ്രതികരിക്കുകയായിരുന്നു കിര്‍ബി.
എഴുപതാമത് സ്വാതന്ത്രദിന പ്രസംഗത്തിനിടെയാണ് പാകിസ്ഥാന്‍ കൈവശം വച്ചിരിക്കുന്ന ബലൂചിസ്ഥാനെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചത്. തുടര്‍ന്ന് കശ്മീര്‍, ഗില്‍ജിത്, ബലൂചിസ്ഥാന്‍ പ്രദേശങ്ങളില്‍ നിന്നും മോദിയെ അനുകൂലിച്ചുകൊണ്ട് പ്രകടങ്ങളും നടന്നിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് നരേന്ദ്ര മോദി പ്രതിപാദിച്ചത് പാകിസ്താനെ ഏറെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. മോദിക്കു പിന്തുണയേകി നിരവധി ബലൂചിസ്ഥാന്‍ നേതാക്കള്‍ രംഗത്തെത്തിയതും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നം വഷളാകാന്‍ കാരണമായി.
കശ്മീരിനു പകരമായി ഒരു പ്രശ്‌ന മേഖല പാകിസ്താന്റെ അതിരുകള്‍ക്കുള്ളില്‍ തന്നെ സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കമാണ് ബലൂചിസ്ഥാന്‍ സ്വാതന്ത്യ്ര സമരപ്പോരാളികളെ പിന്തുണക്കാനുള്ള തീരുമാനമെന്ന് നിരീക്ഷകര്‍ കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല