നോബി കെ ജോസ്: മറ്റുള്ള മലയാളി സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകിച്ച് ഔദ്യോദിക പദവികള്‍ ഒന്നുമില്ലാതെ എല്ലാവരും തുല്യ പങ്കാളിത്തത്തോടെ ഏറ്റെടുക്കുന്ന ജോലി പരിപൂര്‍ണ്ണ വിജയത്തിലെത്തിക്കുക എന്ന നിശ്ചയ ദാര്‍ഢ്യ ത്തോടെ പ്രവര്‍ത്തിക്കുന്ന യുകെയിലെ ഒരു ചെറിയ മലയാളികൂട്ടായ്മയാണ് മാല്‍വേണ്‍ മലയാളികള്‍.
സ്ത്രീകളും കുട്ടികളും ചേര്‍ന്നു അത്തപൂക്കളം ഇട്ടു തുടങ്ങിയ ഓണാഘോഷം , താലപ്പൊലിയേന്തിയ കുട്ടികള്‍ മാവേലിക്ക് വരവേല്‍പ്പ് നല്കി യതോടുകൂടി ഓണാഘോഷത്തിന് തിരശീല
ഉയര്‍ന്നു. നാട്ടില്‍ നിന്ന്എത്തിയ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ നിലവിളക്കു തെളിയിച്ചതോടു കൂടി കലാപരിപാടികള്‍ക്ക് തുടക്കമിട്ടു .തിരുവാതിര , കോമഡി സ്കിറ്റ്, സിനിമാറ്റിക്, ചാക്കിലോട്ടം ,കലം തല്ലിപൊട്ടിക്കല്‍ , വടം വലി , ചെണ്ടമേളം , ഗാനമേള യും ചേര്‍ന്ന് ഈ വര്‍ഷത്തെ മാല്‍വേണ്‍ മലയാളി ഓണാഘോഷങ്ങള്‍ വര്‍ണ്ണപ്രഭയില്‍ ഉത്സവലഹരിയിലാഴ്ത്തി .
ഇരുപത്തിയൊന്നു കൂട്ടം കറികളും , അടപ്രഥമനും പാല്പ്പായസവുമടക്കമുള്ള വിഭവങ്ങള്‍ ഓരോ അംഗങ്ങളുടെയും വീടുകളില്‍നിന്നും തന്നെയാണ് പാകം ചെയ്തു കൊണ്ടു വന്നത്.
നാട്ടില്‍ നിന്നും പ്രത്യേക വരുത്തിയ നടന് തൂശന് ഇലയില്‍ വിഭവങ്ങള്‍ പരസ്പരം പങ്കുവെച്ചും ,തമാശകള്‍ പറഞ്ഞും , പൊട്ടിച്ചിരിച്ചും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കുറെ നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് ഇത്തവണയും ഓണാഘോഷങ്ങള്‍ക്ക് തിരശീലവീണതു . ഓണാഘോഷം അതിന്റെ തനിമയും , പവിത്രത യും കുറഞ്ഞുപോകാതെ ഏറ്റവും മനോഹരമാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചു മലയാളി കൂട്ടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല