ജോസ് പുത്തന്‍കളം: ക്നാനായ ചാപ്ലിയന്സി തിരുന്നാള്‍ ഒക്ടോബര്‍ ഒന്നിന്; മാര്‍ മാത്യു മൂലകോട്ട് മുഖ്യ കാര്മ്മികന്. യൂറോപ്പിലെ തന്നെ പ്രഥമ ക്നാനായ ചാപ്ലിയന്‍സിയിലെ പ്രഥമ തിരുന്നാളിന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്മ്മികന് ആകും. ഒക്ടോബര്‍ ഒന്നിന് മാഞ്ചസ്റ്ററിലെ സെന്റ്. ആന്റണീസ് കാത്തലിക് ചര്‍ച്ചില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടില്‍, പ്രസ്റ്റന് രൂപതാ നിയുക്ത മെത്രാന് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, ഷ്രൂസ്ബറി രൂപതാധ്യക്ഷന്‍ മാര്‍. മാര്‍ക്ക് ഡേവീസ് തുടങ്ങി നിരവധി വൈദികര്‍ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ പങ്ക് കൊള്ളും.
പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ ആദ്യമായി ക്നാനായ ചാപ്ലിയന്‍സിയില്‍ ആചരിക്കുമ്പോള്‍ സമുചിതമായി കൊണ്ടാടുവാന്‍ യുകെയിലെ ക്നാനായ സമൂഹം ഒരുങ്ങുകയാണ്. യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രഥമ ക്നാനായ തിരുനാളില്‍ പങ്കെടുക്കുവാന്‍ വിശ്വാസികള്‍ എത്തും.
ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ പ്രഥമ ക്നാനായ തിരുന്നാളിനുള്ള ഒരുക്കങ്ങള്‍ സജീവമായി നടന്നു വരുന്നു. തിരുന്നാള്‍ പ്രസുദേന്തിയാകുവാന്‍ ആഗ്രഹിക്കുന്നവര്‍ സിറിയക് ജെയിംസിനെ ബന്ധപ്പെടേണ്ടതാണ്.
ഫോണ്‍: 07806785860
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല